ചിറ്റൂർ : യുദ്ധത്തിനും വംശീയതയ്ക്കുമെതിരേ സംഗീതംകൊണ്ട് പ്രതിരോധം തീർക്കണമെന്ന വിഷയം ചർച്ചചെയ്ത് പാഞ്ചജന്യം അന്താരാഷ്ട്ര ചലച്ചിത്രമേള. പുതിയ ഗാനങ്ങളിൽ സമത്വത്തിനുവേണ്ടിയുള്ള സൂക്ഷ്മരാഷ്ട്രീയം ശക്തമാണെന്ന് കവിയും ഗാനരചയിതാവുമായ അൻവർ അലി പറഞ്ഞു. മേളയുടെ മൂന്നാംദിനത്തിൽ ‘സംഗീതചരിത്രം -കലാപങ്ങളുടെ സിംഫണി’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ഓപ്പൺഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഓപ്പൺ ഫോറത്തിൽ ടി.ജി. നിരഞ്ജൻ അധ്യക്ഷനായി.

മേളയിൽ ഇന്ന്

കൈരളി10.30-പറന്തുപോ (തമിഴ്), 2.00-റപ്പ്ചേർഡ് ലൈൻസ് (ഡോക്യു, ഇംഗ്ലീഷ്), 2.30-സെന്റിമെന്റൽ വാല്യൂ (നോർവേ), 6.30-മദ്രാസ് മാറ്റിനി (തമിഴ്), 9.15-ബ്ലൂവെൽവെറ്റ് (ഇംഗ്ലീഷ്).

ശ്രീ10.45-ദി ലോങ് വിന്റർ (ഡോക്യു, ഇറാൻ), 11.30- ലെഫ്റ്റ് ഹാൻഡഡ് ഗേൾ (തായ്‌വാൻ), 2.00-പനിഷിങ് ദി പ്രൊഫസർ (ഡോക്യു, തമിഴ്), 2.30-ദി ബാൻഡ് വിസിറ്റ് (ഡോക്യു, ഇസ്രായേൽ), 6.30- പ്രൈവറ്റ് (മലയാളം), 9.15- ദി ബാൻഡ് വിസിറ്റ് (സ്പാനിഷ്).