കൊടക്കാട് : 1500 പുസ്തക ചർച്ചകളുമായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ. പുസ്തകവായനയിലേക്ക് സമൂഹത്തെ എത്തിക്കുകയെന്ന ലക്ഷ്യവുമായി നടപ്പാക്കുന്ന അക്ഷരസൗഹൃദം പദ്ധതി തുടങ്ങി. നവംബർ 25 മുതൽ ഫെബ്രുവരി 25 വരെ മൂന്ന് മാസം താലൂക്കിലെ 265 ഗ്രന്ഥശാലകളിൽ ആറ് വീതം പുസ്തകങ്ങൾ ചർച്ചചെയ്യും.
സമകാലിക പ്രസക്തമായ 28 കൃതികളും ഗ്രന്ഥശാലകൾ തിരഞ്ഞെടുക്കുന്ന പുസ്തകങ്ങളും ചർച്ചചെയ്യും. കൊടക്കാട് കണ്ണങ്കൈ നവോദയ ഗ്രന്ഥാലയത്തിൽ ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ ഉദ്ഘാടനംചെയ്തു. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് സുനിൽ പട്ടേന അധ്യക്ഷതവഹിച്ചു.
വൈലോപ്പിള്ളി ശ്രീധര മേനോന്റെ 'മാമ്പഴം' കവിതയെ ആസ്പദമാക്കിയാണ് പുസ്തകചർച്ച നടത്തിയത്. ഡോ. കെ.വി. സജീവൻ കാവ്യസമീക്ഷ അവതരിപ്പിച്ചു. അശ്വതി സുനിൽ മാമ്പഴം കവിത അവതരിപ്പിച്ചു. താലൂക്ക് സെക്രട്ടറി പി. വേണുഗോപാലൻ, എൻ. റഹ്‌മത്ത്, ടി. തമ്പാൻ, ശശി പൊള്ളപ്പൊയിൽ, ടി.വി. ബാലകൃഷ്ണൻ, പി. ദീപേഷ് കുമാർ എന്നിവർ സംസാരിച്ചു.
Published: 26 Nov 2026, 04:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented