കാഞ്ഞങ്ങാട് : ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച വിഷയവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. എം.പി. ജീജയെ ഓഫീസ് ചേംബറിൽ തടഞ്ഞുവെച്ചതിൽ സ്റ്റാഫ് കൗൺസിൽ പ്രതിഷേധിച്ചു. ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ നടന്ന ആൾക്കൂട്ട സമരത്തിനെതിരേയാണ് പ്രതിഷേധം നടത്തിയത്. രോഗിമരിച്ച ദൗർഭാഗ്യകരമായ സംഭവത്തിൽ സ്റ്റാഫ് കൗൺസിൽ അഗാധമായ ദുഃഖവും പങ്കുവെച്ചു. സൂപ്രണ്ടിന്റെ ചേംബറിൽ കയറി അതിരുവിട്ട ആൾക്കൂട്ട പ്രതിഷേധം നടത്തിയത് ഒരിക്കലും ന്യായികരിക്കാനാകില്ലെന്ന് സ്റ്റാഫ് കൗൺസിൽ ഭാരവാഹികൾ പറഞ്ഞു.

To advertise here,

സംഭവത്തിൽ നിഷ്പക്ഷവും സുതാര്യവുമായ അന്വേഷണം നടത്തി വസ്തുതകൾ പൊതുസമൂഹത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ഡോക്ടർമാർക്കും ജീവനക്കാർക്കും ഔദ്യോഗിക ചുമതലകൾ നിർവഹിക്കുന്നതിന് ആവശ്യമായ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ആശുപത്രിയിൽ ആവശ്യമായ സുരക്ഷാ സംവിധാനങ്ങളും ജീവനക്കാർക്ക് നിർഭയമായി ജോലിചെയ്യാനുള്ള അന്തരീക്ഷവും ഉറപ്പുവരുത്തണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.