പള്ളിക്കര : കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്ത ബേക്കൽ ഫോർട്ട് റെയിൽവേസ്റ്റേഷൻ (പഴയ പള്ളിക്കര) ഒന്നാം പ്ലാറ്റ്ഫോം മുഴുവനും വിണ്ടുകീറി.ടിക്കറ്റ് കൗണ്ടറിന്റെ വടക്കോട്ടുള്ള പ്ലാറ്റ്ഫോമിൽ പലയിടത്തും കോൺക്രീറ്റിൽ വിള്ളൽ വീണിട്ടുണ്ട്. പലയിടത്തും വലിയ വിടവുണ്ട്. ഇവിടെ പ്ലാറ്റ്ഫോം മുഴുവനും കോൺക്രീറ്റ് ചെയ്ത് വണ്ടികയറുന്നിടത്ത് പരുക്കനുള്ള സ്ലാബ് നിരത്തുകയായിരുന്നു. പൊട്ടൽ കണ്ട ചിലയിടത്ത് വെളുത്ത പശതേച്ച് അടയ്ക്കാനുള്ള ശ്രമവും നടത്തിയിട്ടുണ്ട്. വലിയ വിടവുള്ള ചില സ്ഥലത്ത് സിമന്റ് കലക്കി ഒഴിച്ചതും കാണാനുണ്ട്.
നിർമാണസമയത്ത് കോൺക്രീറ്റ് സെറ്റാകാൻ നിശ്ചിതദിവസം വെള്ളമൊഴിച്ച് കൊടുക്കണം. ഇവിടെ അത് ഫലപ്രദമായി നടക്കാത്തതാണ് ഇത്രയും വേഗം പൊട്ടൽ ഉണ്ടാകാൻ കാരണമെന്ന് പറയുന്നു. 10 വർഷം മുൻപുവരെ പാളത്തിൽനിന്ന് ഒരടി ഉയരത്തിലുള്ളതായിരുന്നു ബേക്കൽ ഫോർട്ട് റെയിൽവെ സ്റ്റേഷനിലെ പ്ലാറ്റ്ഫോം.ഇതടക്കം നവീകരിക്കാൻ കെ. കുഞ്ഞിരാമൻ എം.എൽ.എ. ആയിരിക്കെ, 1.31 കോടി രൂപ ആസ്തിവികസനഫണ്ടിൽനിന്ന് അനുവദിച്ചിരുന്നു. വർഷങ്ങളോളം ഈ തുക റെയിൽവേ അക്കൗണ്ടിൽ അനങ്ങാതെ കിടന്നു. അതിലൂടെ 18 ലക്ഷം രൂപ പലിശകിട്ടി. ജോലികൾ തുടങ്ങാത്തതിൽ എം.പി.യും എം.എൽ.എ.യും നാട്ടുകാരും പ്രതിഷേധം തുടങ്ങി. അതിനിടെ റോഡ് വികസനത്തിന് 30 ലക്ഷം കൂടി എം.എൽ.എ. റെയിൽവേക്ക് നൽകി. അങ്ങനെ 1.79 കോടിയാണ് രണ്ട് പ്ലാറ്റ്ഫോം, വിശ്രമ മുറി അടക്കമുള്ളവയുടെനവീകരണത്തിന് ചെലവിട്ടത്. പണികൾ പൂർത്തീകരിച്ച് കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്യുകയും ചെയ്തിടത്താണ് ഇപ്പോൾ പൊട്ടൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
Published: 26 Nov 2026, 04:29 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented