കരിമ്പുഴ : കരിമ്പുഴ ഗ്രാമപ്പഞ്ചായത്തിലെ കൂട്ടിലക്കടവിൽ രണ്ടുലക്ഷത്തോളംരൂപ ചെലവഴിച്ച് നിർമിച്ച ഓപ്പൺ ജിം കാടുമൂടിയ നിലയിൽ. 2024-25 സാമ്പത്തികവർഷത്തിൽ നിർമിച്ച ജിം ഉപയോഗശൂന്യമായി കിടക്കുന്നതിനെതിരേ പ്രതിഷേധവുമായി സി.പി.എം. നേതാക്കൾ.
പ്രദേശം കാടുമൂടിക്കിടക്കുന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ലക്ഷങ്ങൾ മുടക്കി നിർമിച്ച ഓപ്പൺ ജിമ്മാണിതെന്ന് തിരിച്ചറിഞ്ഞതെന്ന് സി.പി.എം. ഏരിയാസെക്രട്ടറി കെ. ജയദേവൻ പറഞ്ഞു.
അനുവദിച്ച രണ്ടുലക്ഷം രൂപയ്ക്കുള്ള പ്രവൃത്തി സ്ഥലത്ത് നടന്നിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
പദ്ധതിയുടെ തുടർ വിപുലീകരണം നിലച്ച അവസ്ഥയാണെന്നും മുടക്കിയ രണ്ടുലക്ഷംരൂപ പാഴായ അവസ്ഥയാണെന്നും ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമപ്രകാരം രേഖകൾ ആവശ്യപ്പെട്ടിട്ടും കൃത്യമായ മറുപടിനൽകാൻ പഞ്ചായത്ത് തയ്യാറാകുന്നില്ലെന്നും ഇവർ പറഞ്ഞു. ലോക്കൽ സെക്രട്ടറി ശിവശങ്കരൻ, ബ്രാഞ്ച് സെക്രട്ടറി മുഹമ്മദ് റഫീഖ്, ലോക്കൽ കമ്മിറ്റി അംഗം ദിലീപ് കുമാർ, മുഹമ്മദ് ഷരീഫ്, മുഹമ്മദ് ഷഹീദ്, ശങ്കരൻ എന്നിവരടങ്ങുന്ന സംഘമാണ് സ്ഥലം സന്ദർശിച്ചത്.
സമീപത്തെ യത്തീംഖാനയിലെ കുട്ടികൾ കളിക്കാനെത്തുന്നത് പരിഗണിച്ച്, വാക്കാലുള്ള സമ്മതപ്രകാരം കൂട്ടിലക്കടവിലെ ഒരു ട്രസ്റ്റിന്റെ ഭൂമിയിലാണ് ജിം സ്ഥാപിച്ചതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീബ പാട്ടത്തൊടി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ജിം അനുയോജ്യമായ മറ്റൊരിടത്തേക്ക് മാറ്റിസ്ഥാപിക്കാനാണ് ഭരണസമിതി തീരുമാനിച്ചിട്ടുള്ളതെന്നും അവർ അറിയിച്ചു.
Published: 26 Nov 2026, 02:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented