ബെയ്ജിംഗ്: ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ട നെറ്റ്ഫ്‌ളിക്‌സ് സയൻസ് ഫിക്ഷൻ പരമ്പരയായ '3 ബോഡി പ്രോബ്ല'ത്തിന്റെ നിർമാതാവും ശതകോടീശ്വരനുമായ ലിൻ കിയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മുൻ സഹപ്രവർത്തകൻ ഷു യാവോയുടെ വധശിക്ഷ ചൈന നടപ്പിലാക്കി.
2020-ൽ നടന്ന ഈ കൊലപാതകം ചൈനയിലെ ഗെയിമിംഗ്, വിനോദ മേഖലകളെ ഞെട്ടിച്ച ഒന്നായിരുന്നു. യൂസൂ ഗെയിംസ് (Yoozoo Games) എന്ന കമ്പനിയുടെ സ്ഥാപകനായ ലിൻ കി, 2020-ൽ ഷു യാവോയെ കമ്പനിയുടെ പ്രധാന ചുമതലകളിൽ നിന്ന് നീക്കം ചെയ്തിരുന്നു. ഈ പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
അതീവ ആസൂത്രിതമായാണ് ഷു കൊലപാതകം നടത്തിയത്. ഹെൽത്ത് സപ്ലിമെന്റ് എന്ന വ്യാജേന പഫിർ ഫിഷ് വിഷവും, മെർക്കുറി സംയുക്തങ്ങളും അടങ്ങിയ വസ്തുക്കൾ ഷു ലിൻ കിയ്ക്ക് നൽകുകയായിരുന്നു. 2020 ഡിസംബറിൽ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലിൻ കി ഒൻപത് ദിവസത്തിന് ശേഷം മരണപ്പെട്ടു. മരിക്കുമ്പോൾ അദ്ദേഹത്തിന് 39 വയസ്സായിരുന്നു. ലിൻ കിയെ കൂടാതെ യൂസൂ ഗെയിംസിലെ മറ്റ് രണ്ട് ഉദ്യോഗസ്ഥർക്ക് കൂടി ഷു വിഷം നൽകിയിരുന്നു. ഇവർ രക്ഷപ്പെട്ടെങ്കിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നേരിടുന്നതായാണ് വിവരം.
2024 മാർച്ചിലാണ് ഷു യാവോ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തുകയും വധശിക്ഷ വിധിക്കുകയും ചെയ്തത്. ചൈനീസ് സുപ്രീം കോടതി ശിക്ഷ ശരിവെച്ചതിനെത്തുടർന്ന് മെയ് 21-നാണ് വധശിക്ഷ നടപ്പിലാക്കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നീതി നടപ്പിലാക്കിയതിൽ കോടതിക്ക് നന്ദി അറിയിക്കുന്നതായി യൂസൂ ഗെയിംസ് പ്രസ്താവനയിലൂടെ അറിയിച്ചു. 'ഗെയിം ഓഫ് ത്രോൺസ്: വിന്റർ ഈസ് കമിംഗ്' തുടങ്ങിയ പ്രശസ്തമായ ഗെയിമുകൾ പുറത്തിറക്കിയ കമ്പനിയാണിത്.
മരണസമയത്ത് ലിൻ കിയുടെ ആസ്തി ഏകദേശം 6.8 ബില്യൺ യുവാൻ (ഏകദേശം 941 മില്യൺ ഡോളർ) ആയിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം പുറത്തിറങ്ങിയ നെറ്റ്ഫ്‌ലിക്‌സ് പരമ്പരയിൽ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി അദ്ദേഹത്തിന്റെ പേര് ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Yoozoo Games founder Lin Qi was poisoned by colleague Xu Yao in 2020., Xu Yao used a mixture of puffer fish poison and mercury compounds., Lin Qi was a key producer for Netflix's 3 Body Problem series., The Shanghai court sentenced Xu Yao to death in March 2024, executed May 2024., The motive was professional rivalry after Xu was demoted.
Published: 27 May 2026, 11:25 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented