ന്യൂഡല്‍ഹി: സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സിന്റെ (ട്വിറ്റര്‍) പ്രവര്‍ത്തനം ലോകവ്യാപകമായി ഏറെനേരം തടസ്സപ്പെട്ടു. വ്യാഴാഴ്ച ആഗോളതലത്തില്‍ എക്സിന്റെ പ്രവര്‍ത്തനം നിലച്ചതായി ഡൗണ്‍ഡിക്ടര്‍.കോം റിപ്പോര്‍ട്ട് ചെയ്തിരുന്നു. കാനഡ, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങി നിരവധി രാജ്യങ്ങളിലെ ഉപഭോക്താക്കള്‍ എക്സിലും എക്സ് പ്രോയിലും സാങ്കേതിക തകരാറുകളുള്ളതായി പറഞ്ഞിരുന്നു. എക്സിന്റെ മൊബൈല്‍ ആപ്പിലും വെബ്സൈറ്റിലും പ്രശ്നങ്ങളുണ്ടായിരുന്നു.
'എക്സിലേക്ക് സ്വാഗതം' എന്ന സന്ദേശമല്ലാതെ മറ്റു ട്വീറ്റുകളൊന്നും ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലായിരുന്നു. പുതിയ വിവരങ്ങള്‍ കാണാനോ പോസ്റ്റ് ചെയ്യാനോ ഡാറ്റകള്‍ ഉപയോഗിക്കാനോ കഴിഞ്ഞിരുന്നില്ല. 'പോസ്റ്റിനായി കാത്തിരിക്കുന്നു' എന്ന സന്ദേശം കാണിച്ച എക്സ് പ്രോയിലും (മുന്‍പത്തെ ട്വീറ്റ്ഡെക്ക്) പ്രവര്‍ത്തനത്തില്‍ തകരാറുകളുണ്ടായിരുന്നു.
ഡൗണ്ഡിക്ടറിന്റെ കണക്കുപ്രകാരം ഏതാണ്ട് 47,000 ത്തോളം യു.എസില്‍ നിന്നുള്ള ഉപഭോക്താക്കള്‍ എക്സില്‍ പ്രശ്നങ്ങള്‍ നേരിട്ടിരുന്നു. അതേസമയം എന്താണ് സംഭവിച്ചതെന്ന് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം കമ്പനി പുറത്തുവന്നിട്ടില്ല.
Content Highlights: X, Elon Musk’s social media platform, back after brief global outage
Published: 21 Dec 2023, 01:02 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented