
പ്രതീകാത്മക ചിത്രം | Photo: AI Generated Image
വിവിധ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ കൂട്ടത്തോടെ പണിമുടക്കിയതോടെ അമ്പരന്ന് ഉപഭോക്താക്കള്‍. പ്രമുഖ ഇമേജ് എഡിറ്റിങ് ടൂളായ കാന്‍വ, സാമൂഹ്യമാധ്യമമായ സ്‌നാപ്ചാറ്റ്, എഐ സെര്‍ച്ച് എന്‍ജിന്‍ പെര്‍പ്ലെക്‌സിറ്റി, ഓണ്‍ലൈന്‍ എഡ്യുക്കേഷന്‍ പ്ലാറ്റ്‌ഫോം യുഡെമി, വീഡിയോ കോണ്‍ഫറന്‍സിങ്ങിനായുള്ള സൂം, മെസേജിങ് പ്ലാറ്റ്‌ഫോം സിന്ഗല്‍, ട്രേഡിങ് പ്ലാറ്റ്‌ഫോമായ റോബിന്‍ഹുഡ് എന്നിവയും ആമസോണ്‍ ഷോപ്പിങ്, ആമസോണ്‍ പ്രൈം, ആമസോണ്‍ അലക്‌സ തുടങ്ങിയ സേവനങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ആമസോണിന്റെ ക്ലൗഡ് സേവനമായ ആമസോണ്‍ വെബ് സര്‍വീസ് അഥവാ എഡബ്ല്യുഎസ്സിലെ തകരാണ് ആഗോളതലത്തിലെ 'കൂട്ടപ്പണിമുടക്കി'ന് കാരണം.
ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ സേവനങ്ങളിലെ തടസം റിപ്പോര്‍ട്ട് ചെയ്യാനുള്ള വെബ്‌സൈറ്റായ ഡൗണ്‍ഡിറ്റക്ടറില്‍ രണ്ടായിരത്തിലേറെ പേരാണ് ആമസോണ്‍ ക്ലൗഡ് പ്രശ്‌നങ്ങള്‍ നേരിടുന്നതായി റിപ്പോര്‍ട്ട് ചെയ്തത്. കാന്‍വ, സ്‌നാപ്ചാറ്റ്, ഉഡമി, റോബ്ലോക്‌സ്, എപിക് ഗെയിംസ്, ആമസോണ്‍, പെര്‍പ്ലെക്‌സിറ്റി, സിഗ്നല്‍, ഉഡമി, എമംഗ് അസ്, കോഴ്‌സെറ, ക്ലാഷ് ഓഫ് ക്ലാന്‍സ്, പ്രൈം വീഡിയോ തുടങ്ങി എഡബ്ല്യുഎസ് ഉപയോഗിക്കുന്ന ഒട്ടേറെ പ്ലാറ്റ്‌ഫോമുകള്‍ക്ക് പ്രശ്‌നങ്ങളുള്ളതായും നൂറുകണക്കിന് പേര്‍ ഡൗണ്‍ ഡിറ്റക്ടറില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിമുതലാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.
എഡബ്ല്യുഎസ്സിലെ പ്രശ്‌നങ്ങളാണ് തങ്ങളുടെ സേവനങ്ങള്‍ താത്കാലികമായി തടസപ്പെട്ടതിന്റെ മൂലകാരണമെന്ന് കാരണമെന്ന് പെര്‍പ്ലെക്‌സിറ്റി സിഇഒയും ഇന്ത്യക്കാരനുമായ അരവിന്ദ് ശ്രീനിവാസ് സാമൂഹ്യമാധ്യമ പോസ്റ്റിലൂടെ സ്ഥിരീകരിച്ചു.
ചില പ്ലാറ്റ്‌ഫോമുകളുടെ സേവനങ്ങള്‍ ഭാഗികമായി പുനരാരംഭിച്ചതായും റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്. എന്നാല്‍ പ്രശ്‌നങ്ങള്‍ നേരിടുന്നുവെന്ന ഉപഭോക്താക്കളുടെ റിപ്പോര്‍ട്ട് ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നുണ്ട്. സംഭവത്തില്‍ ആമസോണ്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
എഡബ്ല്യുഎസ്സിലെ പ്രശ്‌നം കാരണം തടസപ്പെട്ട സൈറ്റുകളും ആപ്പുകളും
- കാന്‍വ
- സ്‌നാപ്ചാറ്റ്
- പെര്‍പ്ലെക്‌സിറ്റി എഐ
- ഡ്യുവോലിംഗോ
- ആമസോണ്‍.കോം
- പ്രൈം വീഡിയോ
- അലക്‌സ
- റോബിന്‍ഹുഡ്
- വെന്‍മോ
- കാന്‍വാസ് ബൈ ഇന്‍സ്ട്രക്ചര്‍
- ക്രഞ്ചിറോള്‍
- റോബ്ലോക്‌സ്
- വാട്ട്‌നോട്ട്
- റെയിന്‍ബോ സിക്‌സ് സീജ്
- കോയിന്‍ബേസ്
- ഗുഡ്‌റീഡ്‌സ്
- റിങ്
- ദി ന്യൂയോര്‍ക് ടൈംസ്
- ലൈഫ് 360
- ഫോര്‍ട്‌നൈറ്റ്
- ആപ്പിള്‍ ടിവി
- വെറൈസണ്‍
- ചിം
- മക്‌ഡൊണാള്‍ഡ്‌സ് ആപ്പ്
- കോളേഡ് ബോര്‍ഡ്
- വേര്‍ഡ്‌ലെ
- പബ്ജി ബാറ്റില്‍ ഗ്രൗണ്ട്‌സ്
Content Highlights: Global service disruption affected numerous popular online platforms, including Canva, Snapchat, Zoom, and various Amazon services, primarily caused by a technical failure in Amazon Web Services (AWS)
Published: 20 Oct 2025, 03:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented