ലോകത്താകമാനം പണിമുടക്കി നിര്‍മിത ബുദ്ധി അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ചാറ്റ് ബോട്ടായ ചാറ്റ് ജിപിടി. പലര്‍ക്കും സേവനം പൂര്‍ണമായും നഷ്ടമായി. ഉപഭോക്താക്കളായ ലക്ഷണക്കക്കിന് പേരാണ് ഇതോടെ പെരുവഴിയിലായത്.

To advertise here,

ബാഡ്‌ഗേറ്റ് വേ എന്ന മറുപടിയാണ് ചാറ്റ് ജിപിടിയുടെ യു.ആര്‍.എല്ലില്‍ കയറുമ്പോള്‍ ലഭിക്കുന്നത്. ഇതോടെ ആപ്പിന്റെ ചാറ്റ് സേവനങ്ങളടക്കം മുടങ്ങി.  ബോട്ടുമായി ചാറ്റുചെയ്യാനോ ഹിസ്റ്ററി ആക്‌സസ് ചെയ്യാനോ സാധിക്കുന്നില്ല. വിഷയത്തിൽ ഇതുവരെ ചാറ്റ് ജിപിടിയോ മാതൃകമ്പനിയായ ഓപ്പണ്‍ എ.ഐയോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.