'500 ഇന്റേണല്‍ സെര്‍വര്‍ എറര്‍' എന്ന സന്ദേശമാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ദൃശ്യമാകുന്നത്

ക്ലൗഡ്ഫ്ളെയറിലെ തകരാറ് കാരണം ഇന്റര്‍നെറ്റ് സേവനങ്ങള്‍ ആഗോളതലത്തില്‍ വീണ്ടും തടസപ്പെട്ടു. രണ്ടാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ക്ലൗഡ്ഫ്ളെയര് പണിമുടക്കുന്നത്. പ്രശ്നങ്ങളുണ്ട് എന്ന് ക്ലൗഡ്ഫ്ളെയര് സ്ഥിരീകരിച്ചു. ഇന്റര്‍നെറ്റ് സേവനങ്ങളിലെ തടസം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഡൗണ്‍ഡിറ്റക്ടര്‍ പോലും ക്ലൗഡ്ഫ്ളെയറിലെ പ്രശ്നം കാരണം തടസപ്പെട്ടു.
കാന്‍വ, ലിങ്ക്ഡ് ഇന്‍, ക്വില്‍ബോട്ട്, ഗ്രോ തുടങ്ങി നിരവധി സേവനങ്ങളാണ് ക്ലൗഡ്ഫ്ളെയറിലെ പ്രശ്നത്തെ തുടര്‍ന്ന് തടസപ്പെട്ടത്. '500 ഇന്റേണല്‍ സെര്‍വര്‍ എറര്‍' എന്ന സന്ദേശമാണ് പല സേവനങ്ങളും ഉപയോഗിക്കാന്‍ ശ്രമിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ദൃശ്യമാകുന്നത്.
അതേസമയം പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും സേവനങ്ങള്‍ ഭാഗികമായി പുനഃസ്ഥാപിക്കപ്പെട്ടുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പല സേവനങ്ങളും ഉപയോഗിക്കുന്നതില്‍ ഇപ്പോഴും തടസങ്ങളുണ്ട്.
ക്ലൗഡ്ഫ്ളെയറിന്റെ ഡിറ്ററോയിറ്റ് ഡാറ്റാ സെന്ററില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതായി ക്ലൗഡ്ഫ്ളെയര് സ്റ്റാറ്റസ് പേജില്‍ കാണാം. ഇന്ത്യന്‍ സമയം വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടര മുതല്‍ വൈകീട്ട് ആറര വരെയാണ് അറ്റകുറ്റപ്പണികള്‍ നീളുക. ഈ സമയത്താണ് ക്ലൗഡ്ഫ്ളെയറില് പ്രശ്നങ്ങളുണ്ടായത്.
Content Highlights: Global Internet Chaos: Cloudflare Fails Second Time in Two Weeks, Causing Outage for LinkedIn, Canva, and DownDetector
Published: 05 Dec 2025, 04:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented