കാരക്കസ്: യുഎസ് ആക്രമണം നടത്തി പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടിയതിനെത്തുടർന്ന് വെനിസ്വേലയിൽ കനത്ത ജാഗ്രത പാലിച്ചുവരുന്നതിനിടെ തിങ്കളാഴ്ച രാത്രിയിൽ വെടിവെയ്പ്പ്. തലസ്ഥാനമായ കാരക്കാസിൽ വെനസ്വേലൻ പ്രസിഡന്റിന്റെ കൊട്ടാരത്തിനടുത്താണ് വെടിവെയ്പ്പുണ്ടായത്. എന്നാൽ ഏതെങ്കിലും രീതിയിലുള്ള ആക്രമണമല്ല ഉണ്ടായതെന്നാണ് വിവരം.
അനുമതിയില്ലാതെ പറക്കുകയായിരുന്നു ഡ്രോണുകൾക്ക് നേരെ പോലീസ് വെടിയുതിർക്കുകയായിരുന്നുവെന്ന് വെനസ്വേലയുടെ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ മന്ത്രാലയം അറിയിച്ചു.
'യാതൊരു ഏറ്റുമുട്ടലും ഉണ്ടായിട്ടില്ല, രാജ്യം മുഴുവൻ പൂർണ്ണമായും ശാന്തമാണ്' മന്ത്രാലയം പറഞ്ഞു. അതേസമയം ഡ്രോണുകൾ ആരാണ് പറത്തിയതെന്ന് അവർ വ്യക്തമാക്കിയിട്ടില്ല.
വെനസ്വേലയിലെ വെടിവെപ്പിൽ തങ്ങൾക്ക് പങ്കില്ലെന്ന് അമേരിക്ക അറിയിച്ചിട്ടുണ്ട്. 'വെനസ്വേലയിൽ നിന്നുള്ള വെടിവെപ്പ് സംബന്ധിച്ച റിപ്പോർട്ടുകൾ അമേരിക്ക നിരീക്ഷിച്ചു വരുന്നുണ്ട്. എന്നാൽ അമേരിക്കക്ക് ഇതിൽ പങ്കില്ല' വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതേസമയം വെടിവെയ്പ്പിന് പിന്നിൽ വെനസ്വേലയിലെ പാരമിലിട്ടറി ഗ്രൂപ്പുകൾ തമ്മിലുള്ള ആശയകുഴപ്പമാണെന്നാണ് സിഎൻഎൻ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഇതിനിടെ വെനസ്വേലൻ പാർലമെന്ററി സമ്മേളനത്തിൽ വെച്ച് ഡെൽസി റോഡ്രിഗസ് ഇടക്കാല പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു. അമേരിക്കൻ കസ്റ്റഡിയിലുള്ള നിക്കോളാസ് മഡുറോയെ മോചിപ്പിക്കണമെന്ന ആവശ്യം റോഡ്രിഗസ് ഉയർത്തി.
Content Highlights: Venezuela on High Alert: Caracas Palace Area Reports Gunfire Amidst Political Turmoil
Published: 06 Jan 2026, 09:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented