വാഷിങ്ടൺ: ഇറാനിൽ നിന്നുള്ള എണ്ണ വാങ്ങുന്നതിന് പകരം ഇന്ത്യ വെനസ്വേലൻ എണ്ണ വാങ്ങുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. 'ഞങ്ങൾ ഇതിനോടകം ഒരു കരാർ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ അതിന് ഒരുക്കമാണ്, അവർ ഇറാനിൽ നിന്ന് വാങ്ങുന്നതിനു പകരം വെനസ്വേലൻ എണ്ണ വാങ്ങും', വാഷിംഗ്ടൺ ഡി.സി.യിൽ നിന്ന് ഫ്ളോറിഡയിലേക്കുള്ള യാത്രയ്ക്കിടെ എയർഫോഴ്സ് വണ്ണിലിരുന്ന് ട്രംപ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
റഷ്യൻ എണ്ണയുടെ ഇറക്കുമതിക്ക് പകരമായി വെനസ്വേലൻ എണ്ണ വാങ്ങണമെന്ന് യുഎസ് ഇന്ത്യയോട് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ ഇത്തരത്തിലുള്ള പ്രസ്താവന. വെനസ്വേലൻ എണ്ണ വാങ്ങാൻ ചൈനയ്ക്കും യുഎസുമായി ഒരു കരാറിൽ ഏർപ്പെടാമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം ട്രംപ് അവകാശപ്പെട്ട വെനസ്വലൻ എണ്ണ കരാർ സംബന്ധിച്ച് ഇന്ത്യയുടെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല. മുൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ അറസ്റ്റിന് ശേഷം വെനസ്വേലൻ എണ്ണയുടെ ഏറ്റവും വലിയ സ്വീകർത്താവായി അമേരിക്ക മാറിയിരുന്നു.
Content Highlights: US President Trump announces India will purchase Venezuelan oil,
Published: 01 Feb 2026, 09:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented