ഉഴവൂർ: സ്കൂട്ടറിൽ കരുതിയിരുന്ന തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിയുതിർന്ന് അഭിഭാഷകൻ മരിച്ചു. ഉഴവൂർ മേലരീക്കര പയസ് മൗണ്ട് സ്വദേശി ഓക്കാട്ട് ജോബി (56) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ നീരുരുട്ടി ഭാഗത്തായിരുന്നു അപകടം.
വേട്ടയ്ക്ക് പോവാറുള്ളയാളാണ് ജോബി, തോക്കുമായി സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്നു. നീരുരുട്ടിയിലെ ഇറക്കത്തിൽ വെച്ച് സ്കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മറിഞ്ഞു. ഈ സമയത്ത് സ്കൂട്ടറിൽ സൂക്ഷിച്ചിരുന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയും വെടിയുണ്ട ജോബിയുടെ തലയിൽ തറയ്ക്കുകയുമായിരുന്നുവെന്നാണ് വിവരം.
പരേതന് ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഭാര്യ: ഷിജു, മക്കൾ: ഐറിൻ, ക്യാരൻ, ജോസഫ്.
Content Highlights: Uzhavoor Lawyer Death: Accidental Gunshot During Scooter Crash
Published: 12 Jan 2026, 11:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented