വാഷിങ്ടണ്‍:യുഎസില്‍ ബുധനാഴ്ച രാവിലെ ആരംഭിച്ച ഗവണ്‍മെന്റ് ഷട്ട്ഡൗണ്‍ രാജ്യത്തുടനീളമുള്ള ഫെഡറല്‍ സേവനങ്ങളെയും ജീവനക്കാരെയും ഗുരുതരമായി ബാധിച്ചു. ലക്ഷക്കണക്കിന് ജീവനക്കാരുടെ ജോലി താല്‍ക്കാലികമായി നിര്‍ത്തിവെച്ചപ്പോള്‍, ഫണ്ടിംഗ് പുനഃസ്ഥാപിക്കുന്നതുവരെ ശമ്പളമില്ലാതെ ജോലിക്ക് ഹാജരാകാന്‍ നിരവധി പേര്‍ നിര്‍ബന്ധിതരായിട്ടുമുണ്ട്.
ഓരോ സര്‍ക്കാര്‍ വകുപ്പിനെയും ഷട്ട്ഡൗണ്‍ വ്യത്യസ്ത തലങ്ങളിലാണ് ബാധിച്ചിരിക്കുന്നത്.
ഏറ്റവും രൂക്ഷമായി ബാധിച്ചത് പരിസ്ഥിതി സംരക്ഷണ ഏജന്‍സിയെയാണ് (EPA). ഇവിടെ 89% ജീവനക്കാരാണ് പിരിച്ചുവിടല്‍ ഭീഷണി നേരിടുന്നത്. വിദ്യാഭ്യാസ വകുപ്പില്‍ 87% ജീവനക്കാരെയും, വാണിജ്യ വകുപ്പില്‍ 81% ജീവനക്കാരെയും, തൊഴില്‍ വകുപ്പില്‍ 76% ജീവനക്കാരെയും ജോലിയില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ഭവന, നഗരവികസന വകുപ്പിലെ 71% ജീവനക്കാര്‍ക്കും ഷട്ട്ഡൗണ്‍ കാരണം ജോലി താത്കാലികമായി നഷ്ടമായി.
ഷട്ട്ഡൗണിന്റെ ഫലമായി നിരവധി പ്രധാന സര്‍ക്കാര്‍ സേവനങ്ങള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇത് പൊതുജനങ്ങളേയും ബാധിച്ചു. ആരോഗ്യ മേഖലയില്‍ ചില മരുന്ന് വിതരണത്തേയും ഇത് ബാധിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്ത് (NIH) ഗ്രാന്റുകള്‍ നല്‍കുന്നതും NIH ആശുപത്രിയില്‍ പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നതും നിര്‍ത്തിയിട്ടുണ്ട്.
ബ്യൂറോ ഓഫ് ലേബര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രസിദ്ധീകരിക്കുന്ന പ്രതിമാസ തൊഴില്‍ ഡാറ്റാ റിപ്പോര്‍ട്ടുകള്‍ നിര്‍ത്തിവെച്ചു. സെന്‍സസ് ബ്യൂറോയുടെ സര്‍വേകളും പ്രതിമാസ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടെയുള്ള മിക്ക പ്രവര്‍ത്തനങ്ങളും വാണിജ്യ വകുപ്പും നിര്‍ത്തി.
പുതിയ വിദ്യാഭ്യാസ ഗ്രാന്റുകള്‍ നല്‍കുന്നത് നിര്‍ത്തിവെച്ചു. കോടതി നടപടികളേയും ബാധിച്ചു.
പതിനായിരക്കണക്കിന് ചെറുകിട ബിസിനസ്സുകളെ സഹായിക്കുന്ന ചില വായ്പാ അപേക്ഷകള്‍ പ്രോസസ്സ് ചെയ്യുന്നത് സ്‌മോള്‍ ബിസിനസ്സ് അഡ്മിനിസ്‌ട്രേഷന്‍ പ്രവര്‍ത്തനം നിര്‍ത്തി.
Content Highlights: US government shutdown impacts federal services and employees nationwide
Published: 02 Oct 2025, 09:37 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented