
വാഷിങ്ടൻ: 2024-ൽ ഫ്ലോറിഡ ഗോൾഫ് കോഴ്‌സിൽ വെച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. പ്രതിയായ റയാൻ റൂത്ത് ചെയ്ത കുറ്റം ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്നു ഫെഡറൽ പ്രോസിക്യൂട്ടർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ശിക്ഷ വിധിച്ചത്. പരോൾ ഇല്ലാത്ത ജീവപര്യന്തമാണ് യു.എസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഐലീൻ കാനൺ വിധിച്ചത്. ഇതോടൊപ്പം തോക്ക് കേസിൽ ഏഴ് വർഷം തടവും അനുഭവിക്കണം. മറ്റു മൂന്ന് കുറ്റങ്ങൾക്കുള്ള ശിക്ഷകൾ ഒരുമിച്ച് അനുഭവിച്ചാൽ മതി.
പ്രസിഡന്റ് സ്ഥാനാർത്ഥിയെ വധിക്കാൻ ശ്രമിച്ചു, കുറ്റകൃത്യം പ്രോത്സാഹിപ്പിക്കുന്നതിനായി തോക്ക് ഉപയോഗിച്ചു, ഒരു ഫെഡറൽ ഉദ്യോഗസ്ഥനെ ആക്രമിച്ചു, തോക്ക് കൈവശം വച്ചു, വികൃതമാക്കിയ സീരിയൽ നമ്പറുള്ള തോക്ക് ഉപയോഗിച്ചു എന്നീ കുറ്റങ്ങളാണ് റയാൻ റൂത്തിനെതിരെ ചുമത്തിയത്. സെപ്റ്റംബറിൽ റയാൻ റൂത്ത് കുറ്റക്കാരനാണെന്നു ജൂറി അംഗങ്ങൾ കണ്ടെത്തിയതിന് പിന്നാലെ കോടതി മുറിയിൽവച്ച് സ്വയം കുത്തി പരുക്കേൽപ്പിക്കാൻ പ്രതി ശ്രമിച്ചിരുന്നു.
Content Highlights: Man Who Tried To Shoot Trump At Florida Golf Course Gets Life In Prison
Published: 05 Feb 2026, 03:56 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented