വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉന്നത ഉദ്യോഗസ്ഥരും അടക്കം പങ്കെടുത്ത വാഷിങ്ടൺ ഹിൽട്ടൺ ഹോട്ടലിലെ അത്താഴ വിരുന്നിലേക്ക് തോക്കുധാരി അതിക്രമിച്ചെത്തുന്നതിന്റെ പുതിയ വീഡിയോ പുറത്ത് വന്നു. വെടിവെപ്പിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങൾ യുഎസ് പ്രോസിക്യൂട്ടർമാരാണ് സമർപ്പിച്ചത്. ആയുധങ്ങളുമായി എത്തിയ കോൾ തോമസ് വെറും നാല് സെക്കൻഡിനുള്ളിലാണ്് ഹോട്ടൽ കവാടത്തിൽനിന്നും സുരക്ഷ പരിശോധന ഇടനാഴിയിലൂടെ ഓടിപ്പോകുന്നത്.
ശരവേഗത്തിൽ നീളമുള്ള തോക്കുമായി ഓടുന്ന തോക്കുധാരിയുടെ നേർക്ക് ഒരു പോലീസ് ഉദ്യോഗസ്ഥൻ തോക്ക് ചൂണ്ടുന്നത് കാണാം സിസിടിവി ദൃശ്യങ്ങൾ, എന്നാൽ അദ്ദേഹം വെടിയുതിർത്തോ എന്ന് വ്യക്തമല്ല. തൊട്ടുപിന്നാലെ മറ്റു ഉദ്യോഗസ്ഥരും തോക്ക് ചൂണ്ടുന്നുണ്ട്. സുരക്ഷാ ഇടനാഴി കടന്ന് മീറ്ററുകൾ പിന്നിട്ടപ്പോഴേക്കും കോൾ തോമസ് അലനെ സുരക്ഷാ ഉദ്യോഗസ്ഥർ തടഞ്ഞിട്ടുണ്ട്. പിടികൂടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടില്ല.
വൈറ്റ്ഹൗസിലെ മാധ്യമപ്രവർത്തകർ ഒരുക്കിയ അത്താഴ വിരുന്നാണ് ഹിൽട്ടൺ ഹോട്ടലിൽ നടന്നിരുന്നത്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെയും ഉദ്യോഗസ്ഥരെയും വധിക്കാൻ ശ്രമിച്ചുവെന്ന കുറ്റമാണ് കോൾ തോമസ് അലനെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ ഇയാൾ കുറ്റം സമ്മതിച്ചിട്ടില്ല.
അത്താഴ വിരുന്നിന് തലേദിവസം, അതിഥി എന്ന നിലയിൽ ഹോട്ടലിൽ എത്തിയ അലൻ സ്ഥലങ്ങൾ പതിയിരുന്ന് നിരീക്ഷിക്കുന്നത് വീഡിയോയിൽ കാണാമെന്ന് യുഎസ് നീതിന്യായ വകുപ്പ് പറയുന്നു. തോക്കുകളും കത്തികളും ഇയാളുടെ കൈവശമുണ്ടായിരുന്നു.
പുറത്ത് വെടിയൊച്ച കേട്ടതോടെ യുഎസ് സീക്രട്ട് സർവീസ് ട്രംപിനെയും വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ഉൾപ്പടെയുള്ളവരെയും അതിവേഗം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയിരുന്നു. തോക്കുധാരിയെ ഓടിയെടുത്തുന്നതിന്റെ സിസിടിവി ദൃശ്യം സംഭവ ദിവസം തന്നെ പുറത്തുവന്നിരുന്നെങ്കിലും കൂടുതൽ ദൃശ്യങ്ങളും വ്യക്തതയുമുള്ള വീഡിയോ ഇപ്പോഴാണ് പുറത്തുവിടുന്നത്.
Content Highlights: Release of high-clarity CCTV footage showing the 2026 security breach., Cole Thomas Allen identified as the suspect in the attempted attack on Donald Trump
Published: 01 May 2026, 09:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented