
പറവൂർ: ഭാര്യാസഹോദരിയുടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ ഉത്തരാഖണ്ഡ് സ്വദേശി പ്രകാശ് സിങ്ങി (36) നെ ജീവപര്യന്തം കഠിനതടവിന് പറവൂർ അഡീഷണൽ സെഷൻസ് കോടതി-2 ജഡ്ജി വി. ജ്യോതി ശിക്ഷ വിധിച്ചു. രണ്ട് ലക്ഷം രൂപ പിഴയുമൊടുക്കണം. 2019 മേയ് ഏഴിനാണ് കേസിനാസ്പദമായ സംഭവം. ഉത്തരാഖണ്ഡ് സ്വദേശി രവീന്ദ്ര സിങ് ആണ് കൊല്ലപ്പെട്ടത്.
കുറുപ്പംപടി പോലീസ് സ്റ്റേഷൻ പരിധിയിൽ പാണിയേലിയിലുള്ള റസ്റ്ററന്റിൽ ജോലിക്കാരായിരുന്നു ഇരുവരും. റസ്റ്ററന്റിന്റെ ഉടമസ്ഥനിൽനിന്ന് പ്രകാശ് സിങ് അമിതമായി പണം വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ട രവീന്ദ്ര സിങ് ഉടമസ്ഥനോട് പ്രകാശിന് ഇങ്ങനെ പണം കൊടുക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
ഇതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ രവീന്ദ്ര സിങ്ങിനെ വിറക് കഷ്ണത്തിന് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Content Highlights: Uttarakhand man sentenced to life imprisonment for murdering his brother-in-law in Kerala. Court orders ₹2 lakh fine. Case details and motive explained.
Published: 15 Jan 2026, 09:35 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented