ഖാർത്തൂം: ആഭ്യന്തയുദ്ധത്തിൽ അകപ്പെട്ട സുഡാനിൽ വിമതസൈന്യമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സസ് (ആർഎസ്എഫ്) പിടിച്ചെടുത്ത എൽ ഫാഷറിൽ കൂട്ടക്കുഴിമാടങ്ങൾ കുഴിക്കുകയാണെന്ന് റിപ്പോർട്ട്. സർക്കാരിന്റെ അധീനതയിൽനിന്ന് എൽ ഫാഷറിനെ രക്തരൂക്ഷിതമായ ഏറ്റുമുട്ടലിലൂടെയാണ് ആർഎസ്എഫ് പിടിച്ചെടുക്കുന്നത്.
ഇതിനിടെ സിഡാനിലെ പടിഞ്ഞാറൻ ഡാർഫർ മേഖലയിലെ എൽ-ഫാഷർ നഗരത്തിൽ കൂട്ടക്കൊലകളും അരങ്ങേറി. ആയിര്കകണക്കിനാളുകൾ ജീവനുംകൊണ്ട് പലായനം നത്തുകയും ചെയ്തു. ആർഎസ്എഫ് കൂട്ടക്കുഴിമാടങ്ങൾ കുഴിക്കാനും നഗരത്തിലുടനീളമുള്ള മൃതദേഹങ്ങൾ ശേഖരിക്കാനും തുടങ്ങിയിരിക്കുന്നതായി യുണൈറ്റഡ് സ്റ്റേറ്റ്‌സിലെ യേൽ യൂണിവേഴ്‌സിറ്റിയിലെ ഒരു ഗവേഷകനാണ് കണ്ടെത്തിയത്.
കൂട്ടക്കൊലയുടെ തെളിവുകൾ ആർഎസ്എഫ് നശിപ്പിക്കുകയാണെന്ന് യേൽ സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടർ നഥാനിയേൽ റെയ്മണ്ട് അൽ ജസീറയോട് പറഞ്ഞു. ഗാസയിൽ കഴിഞ്ഞ രണ്ട് വർഷത്തെ യുദ്ധത്തിൽ മരിച്ചവരേക്കാൾ കൂടുതൽ ആളുകൾ 10 ദിവസത്തിനുള്ളിൽ ഇവിടെ മരിച്ചിട്ടുണ്ടാകാമെന്ന് റെയ്മണ്ട് കൂട്ടിച്ചേർത്തു.
2023 ഏപ്രിൽ മുതൽ സുഡാന്റെ നിയന്ത്രണത്തിനായി അർദ്ധസൈനിക വിഭാഗവുമായി പോരാടുന്ന സുഡാനീസ് സായുധ സേന (എസ്എഎഫ്) പിൻവാങ്ങിയതിനെത്തുടർന്ന് ഒക്ടോബർ 26-നാണ് നോർത്ത് ഡാർഫർ സംസ്ഥാനത്തിന്റെ തലസ്ഥാനമായ എൽ ഫാഷറിന്റെ നിയന്ത്രണം ആർഎസ്എഫ് പിടിച്ചെടുത്തത്.
ആർഎസ്എഫ് നഗരം പിടിച്ചെടുത്തതിനുശേഷം 70,000-ത്തിലധികം ആളുകൾ നഗരത്തിൽ നിന്നുംസമീപ പ്രദേശങ്ങളിൽനിന്നും പലായനം ചെയ്തതായി ഐക്യരാഷ്ട്രസഭ അറിയിച്ചു. അതേസമയം, വിചാരണയില്ലാത്ത കൊലപാതകങ്ങൾ, ലൈംഗികാതിക്രമങ്ങൾ, കൂട്ടക്കൊലകൾ എന്നിവ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ദൃക്സാക്ഷികളും മനുഷ്യാവകാശ സംഘടനകളും പറയുന്നു.
ഒക്ടോബർ 28-ന് യേലിലെ ഹ്യൂമാനിറ്റേറിയൻ റിസർച്ച് ലാബ് പുറത്തുവിട്ട ഉപഗ്രഹ ചിത്രങ്ങളിൽ കൂട്ടക്കൊലയുടെ തെളിവുകൾ പുറത്തുവന്നിരുന്നു. മൃതദേഹങ്ങളുടെ കൂമ്പാരങ്ങളും നഗരത്തിൽ പലയിടത്തും രക്തച്ചാലുകളും ചിത്രങ്ങളിൽ തെളിഞ്ഞിരുന്നു.
'നിലവിലെ അരക്ഷിതാവസ്ഥ സഹായം എത്തിക്കുന്നതിന് തടസ്സമാകുന്നു. ഭക്ഷണവും വെള്ളവും വൈദ്യസഹായവുമില്ലാതെ നഗരത്തിൽ കുടുങ്ങിക്കിടക്കുന്നവർക്ക് ജീവൻരക്ഷാ സഹായം നൽകാനും കഴിയുന്നില്ല.' സുഡാനിലെ യുഎൻ അഭയാർത്ഥി ഏജൻസിയുടെ (യുഎൻഎച്ച്‌സിആർ) മുതിർന്ന ഉദ്യോഗസ്ഥയായ ജാക്വലിൻ വിൽമ പാർലെവ്‌ലിറ്റ് പറഞ്ഞു,
ആർഎസ്എഫ് പൂർണ്ണമായി നഗരം പിടിച്ചെടുക്കുന്നതിന് മുമ്പുതന്നെ, അർദ്ധസൈനിക വിഭാഗം ഏർപ്പെടുത്തിയ 18 മാസത്തെ ഉപരോധത്തിൽ എൽ ഫാഷർ വലയുകയായിരുന്നുവെന്ന് സുഡാനീസ് പത്രപ്രവർത്തകൻ അബ്ദുള്ള ഹുസൈൻ പറഞ്ഞു.
Content Highlights: Reports emerge of mass graves being dug in El Fasher, Sudan, as RSF forces are accused of destroying evidence of killings amidst ongoing civil war. Thousands displaced.
Published: 05 Nov 2025, 03:28 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented