യുക്രൈൻ പ്രതിസന്ധിയും കാലാവസ്ഥാവ്യതിയാനം ഉണ്ടാക്കിവെച്ച തിരിച്ചടിയും കൂടുതൽ മൂർച്ചയേറി മുന്നേറിക്കൊണ്ടിരുന്ന ഒരു കാലത്തായിരുന്നു ലോകം 2025 ജനുവരിയിലേക്ക് നടന്നു കയറിയത്.

To advertise here,

ഒരു വർഷത്തിനിപ്പുറം 2026-ലേക്ക് കാലെടുത്തുവെക്കുമ്പോൾ കൂടുതൽ സങ്കീർണമായ, പുതിയ യുദ്ധമുഖങ്ങൾ രൂപപ്പെടുന്ന പുതുവർഷത്തിലേക്ക് കടക്കുകയാണ് ലോകം.

ഇതിനിടെ ഒരുനേരത്തെ വിശപ്പടക്കാൻ കാലിത്തീറ്റ ഭക്ഷണമാക്കുന്ന സുഡാനികളെ കണ്ടു, ശവപ്പറമ്പ് പോലും നാണിക്കുന്ന വിധത്തിലായിപ്പോയ ഗാസയെ കണ്ടു, കിറുക്കൻ തീരുമാനങ്ങൾ കൊണ്ട് ലോകത്തിന്റെ പരിഹാസ കഥാപാത്രമാകുന്ന ട്രംപിനെ കണ്ടു. ഇതിൽ നാലാം വർഷത്തിലേക്ക് കടക്കുന്ന യുക്രൈൻ യുദ്ധം എന്നുതീരുമെന്ന് പോലും പ്രവചിക്കാനാവാതെ തുടരുന്നു.

നൈജീരിയയും വെനസ്വലയും എന്നുവേണ്ട തിരിച്ചടിക്കാൻ ശേഷിയില്ലാത്ത രാജ്യങ്ങൾ അമേരിക്കയുടേയും ട്രംപിന്റെയും ശിക്ഷയ്ക്ക് വിധേയരാവുന്നു.അങ്ങനെ തീരാത്ത യുദ്ധവെറിയുടെ മറ്റൊരു വർഷത്തിലേക്ക് കൂടെ ലോകം കാലെടുത്തുവെക്കുന്നു.