ജക്കാർത്ത: ത്രിരാഷ്ട്ര സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്തോനേഷ്യയിലെത്തി. ഉജ്ജ്വലമായ വരവേൽപ്പാണ് ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോയുടെ നേതൃത്വത്തിൽ മോദിക്ക് ലഭിച്ചത്.

To advertise here,

പ്രധാനമന്ത്രി മോദിയുടെ വിമാനം അതിർത്തിയിൽ പ്രവേശിച്ചത് മുതൽ ഇന്തോനേഷ്യൻ വ്യോമസേനയുടെ യുദ്ധവിമാനങ്ങൾ അകമ്പടി നൽകിയിരുന്നു. ഇന്ത്യയോടും പ്രധാനമന്ത്രി മോദിയോടുമുള്ള പ്രത്യേക ബഹുമാനസൂചകമായാണ് ഇന്തോനേഷ്യ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ഇന്തോനേഷ്യൻ വ്യോമസേനയുടെ ഒരു സുഖോയ്-30 വിമാനവും ഒരു എഫ്-16 (എ16) വിമാനവുമാണ് മോദിയുടെ വിമാനത്തിന് അകമ്പടി എത്തിയത്. റഷ്യ നിർമ്മിച്ച വലുതും ഇരട്ട എൻജിനുള്ളതും രണ്ട് പേർക്ക് ഇരിക്കാവുന്നതുമായ യുദ്ധവിമാനമാണ് സുഖോയ്-30. ഇന്ത്യയ്ക്കും സ്വന്തമായി സുഖോയ് വിമാനങ്ങളുടെ വൻ ശേഖരമുണ്ട്. ഇന്ത്യൻ പ്രതിരോധ ആവശ്യങ്ങൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത സുഖോയ്-30MKI (Sukhoi-30MKI) പതിപ്പാണ് ഇന്ത്യൻ വ്യോമസേന ഉപയോഗിക്കുന്നത്.

ജക്കാർത്ത വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ ഇന്തോനേഷ്യൻ പ്രസിഡന്റ് പ്രബോവോ സുബിയാന്തോ നേരിട്ടെത്തി സ്വീകരിച്ചു. വിമാനമിറങ്ങിയ ശേഷം തന്റെ വരവിനോടനുബന്ധിച്ച് ഒരുക്കിയ സാംസ്‌കാരിക പ്രദർശനങ്ങളും പ്രധാനമന്ത്രി സന്ദർശിച്ചു.

ഇന്തോനേഷ്യ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് എന്നീ മൂന്ന് രാജ്യങ്ങളിലേക്കുള്ള പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ ആദ്യ ഘട്ടമായാണ് അദ്ദേഹം ജക്കാർത്തയിൽ എത്തിയത്. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സമഗ്ര തന്ത്രപ്രധാന പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുക എന്നതാണ് ഈ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള ദീർഘകാലമായുള്ള സാംസ്‌കാരികവും വാണിജ്യപരവുമായ ബന്ധങ്ങളെ ഈ സന്ദർശനത്തിനിടെ പ്രധാനമന്ത്രി മോദി എടുത്തുപറഞ്ഞു. പ്രതിരോധ മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ബ്രഹ്‌മോസ് (ആൃമവങീ)െ മിസൈലുകൾ ഇന്ത്യയിൽ നിന്ന് വാങ്ങാൻ ഇന്തോനേഷ്യ ധാരണയിലെത്തിയതായും റിപ്പോർട്ടുകളുണ്ട്.