
ന്യൂഡൽഹി: പാകിസ്താനുമായോ മറ്റേതെങ്കിലും രാജ്യവുമായോ അമേരിക്ക തുടരുന്ന ബന്ധം ഒരുതരത്തിലും ഇന്ത്യയുമായുള്ള സൗഹൃദത്തെ ബാധിക്കില്ലെന്ന് യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള സമഗ്ര വ്യാപാര കരാർ അന്തിമരൂപത്തിലേക്ക് അടുക്കുകയാണെന്നും ചുരുക്കം ചില വിഷയങ്ങൾ മാത്രമാണ് ഇനി തീരുമാനിക്കാനുള്ളതെന്നും റൂബിയോ വ്യക്തമാക്കി.
1970-കളിൽ അന്നത്തെ യുഎസ് പ്രസിഡന്റ് റിച്ചാർഡ് നിക്‌സണും ഹെന്റി കിസിഞ്ജറും സ്വീകരിച്ച പാക് അനുകൂല നിലപാടുകളിലേക്ക് അമേരിക്ക മടങ്ങുകയാണോ എന്ന ചോദ്യമാണ് മാധ്യമപ്രവർത്തകർ പങ്കുവെച്ചത്. എന്നാൽ ഇത്തരം അഭ്യൂഹങ്ങളെ റൂബിയോ തള്ളിക്കളഞ്ഞു. ശീതയുദ്ധ കാലഘട്ടത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിന്ന് ഇന്നത്തെ ലോകം ഏറെ മാറിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അണുവായുധ ശേഷിയുള്ളതും ഭൗമരാഷ്ട്രീയമായി പ്രധാന്യമുള്ളതുമായ ഒരു രാജ്യമായതിനാൽ പാകിസ്താനുമായി അമേരിക്കയ്ക്ക് ബന്ധം പുലർത്തേണ്ടതുണ്ട്. മേഖലയിലെ തർക്കങ്ങളും സംഘർഷങ്ങളും ഒഴിവാക്കാൻ ഈ സ്വാധീനം പോസിറ്റീവായി ഉപയോഗിക്കാൻ അമേരിക്കയ്ക്ക് സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ റൂബിയോ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു. മുംബൈയിൽ വച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി റൂബിയോ കൂടിക്കാഴ്ച നടത്തി. ഊർജ്ജം, പ്രതിരോധം, സാങ്കേതികവിദ്യ, ഉഭയകക്ഷി വ്യാപാരം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെക്കുറിച്ച് ഇരു നേതാക്കളും ചർച്ച ചെയ്തു. ഇതിനുശേഷം അദ്ദേഹം ഗുജറാത്തിലെ ജാംനഗറിലേക്ക് തിരിച്ചു.
Content Highlights: US Secretary of State Marco Rubio assured that US-Pakistan relations will not impact ties with India., The comprehensive trade agreement between India and the US is nearing its final stages., Rubio discussed energy, defense, technology, and bilateral trade cooperation with S. Jaishankar in Mumbai.
Published: 21 Oct 2026, 03:09 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented