
ബാര: ജെൻ സീ സംഘർഷത്തെ തുടർന്ന് നേപ്പാളിലെ ബാര ജില്ലയിൽ കർഫ്യൂ പ്രഖ്യാപിച്ചു. യൂണിഫൈഡ് മാർക്സിസ്റ്റ് ലെനിനിസ്റ്റ് (യുഎംഎൽ) പ്രവർത്തകരും ജെൻ സീ പ്രതിഷേധക്കാരും തമ്മിൽ പുതിയ സംഘർഷങ്ങൾ ഉടലെടുത്തതിനെ തുടർന്നാണ് നടപടി.
വ്യാഴാഴ്ച പ്രാദേശിക സമയം രാത്രി 8 മണി വരെ കർഫ്യൂ നിലനിൽക്കുമെന്ന് അധികൃതർ വ്യക്തമാക്കി. സംഘർഷാവസ്ഥ രൂക്ഷമായതും ക്രമസമാധാനം പുനഃസ്ഥാപിക്കേണ്ടതിൻ്റെ ആവശ്യകതയും ചൂണ്ടിക്കാട്ടിയാണ് നീക്കം. ഈ ആഴ്ച ആദ്യം ആരംഭിച്ച ഏറ്റുമുട്ടലുകൾ കൂടുതൽ ശക്തമായതോടെയാണ് കർഫ്യൂ പ്രഖ്യാപനം വന്നത്. കൂടുതൽ അക്രമങ്ങൾ തടയുന്നതിനായി സുരക്ഷാ സേനയെ ബാരയിലെ പ്രധാന മേഖലകളില്ഡ വിന്യസിച്ചിട്ടുണ്ട്.
Content Highlights: Curfew reimposed in Nepal`s Bara district due to fresh clashes between Gen-Z protesters and UML cadres. Tensions rise, security deployed. Learn more.
Published: 20 Nov 2025, 04:52 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented