ടെഹ്റാൻ: ഇസ്ഫഹാൻ വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ ഇറാന്റെ നിരവധി എഫ് 14 യുദ്ധവിമാനങ്ങൾ നശിപ്പിച്ചതായി ഐഡിഎഫ് (ഇസ്രയേൽ പ്രതിരോധസേന) അറിയിച്ചു. 1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പ് യുഎസ് നിർമ്മിത എഫ് 14 വിമാനം ഇറാന് നൽകിയിരുന്നു. ഇവയാണ് നശിപ്പിക്കപ്പെട്ടതെന്ന് ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്യുന്നു.
എഫ് 14 യുദ്ധവിമാനങ്ങൾക്ക് പുറമെ ടെഹ്റാനിലെ മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഐആർജിസി ഉപയോഗിക്കുന്ന 16 വിമാനങ്ങളും തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു. ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തേയും ഇസ്രയേൽ പ്രതിരോധ സേന തകർത്തതായി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം ഇറാൻ അയൽ രാജ്യങ്ങളെ ആക്രമിക്കുന്നത് തുടരുകയാണ്. കഴിഞ്ഞ ദിവസം അയൽ രാജ്യങ്ങളെ ഇനി ആക്രമിക്കില്ലെന്നും മാപ്പു ചോദിക്കുന്നതായും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ പറഞ്ഞുവെങ്കിലും ഇതിനെച്ചൊല്ലി ഇറാന്റെ നേതൃത്വത്തിനുള്ളിൽ തന്നെ ഭിന്നത ഉടലെടുത്തതായാണ് വിവരം.
ക്ഷമാപണം നടത്തിയുള്ള പ്രസിഡന്റിന്റെ പ്രസ്താവനയെ ഐആർജിസിയുടെ മുൻ കമാൻഡർ രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. നിയമ മേധാവിയും പരമോന്നത നേതാവിന്റെ അധികാരങ്ങൾ വഹിക്കുന്ന മൂന്നംഗ കൗൺസിലിലെ അംഗവുമായ മൊഹ്സനി ഇജേയിയും പ്രസിഡന്റിന്റെ പ്രസ്താവന തിരുത്തി രംഗത്തെത്തി. ചില രാജ്യങ്ങളുടെ പ്രദേശങ്ങൾ ഇറാനെ ആക്രമിക്കാൻ ഉപയോഗിക്കുന്നുണ്ടെന്നും അതിനാൽ പ്രത്യാക്രമണങ്ങൾ തുടരുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇസ്രയേലും യുഎസും സംയുക്തമായി ഇറാനെ ആക്രമിച്ചതിന് പിന്നാലെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടിരുന്നു. ഇതിന് തിരിച്ചടിയെന്നോണം ഗൾഫ് രാജ്യങ്ങളിയെ യുഎസ് വ്യോമതാവളങ്ങളെ ഇറാൻ ലക്ഷ്യം വെക്കുകയും ഹോർമൂസ് കടലിടുക്ക് അടക്കുകയും ചെയ്തു. യുദ്ധം ഒരാഴ്ച പിന്നിടുമ്പോഴും ഇരു പക്ഷത്തും അയവില്ലാതെ ആക്രമണം തുടർന്നു കൊണ്ടേയിരിക്കുകയാണ്.
Content Highlights: Israel destroyed multiple Iranian F-14 fighter jets in Isfahan., 16 IRGC-operated aircraft at Mehrabad International Airport were also hit., Internal political rift within Iran following President Pezeshkian's apology., Ongoing military escalation despite diplomatic attempts., Strategic threats to the Strait of Hormuz and US bases.
Published: 08 Mar 2026, 01:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented