
മനാമ/റിയാദ്/ദുബായ്: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ മിസൈൽ ആക്രമണം. ആക്രമണത്തിൽ ഒരു സ്ത്രീ കൊല്ലപ്പെട്ടു. എട്ടുപേർക്ക് പരിക്കേറ്റു. മനാമയിലെ ജനവാസമേഖലയിലാണ് ഇറാൻ ആക്രമണം നടത്തിയത്.
അതിനിടെ, സൗദിയിൽ വീണ്ടും ഇറാന്റെ ആക്രമണശ്രമമുണ്ടായി. അൽ-ഖർജ് ഗവർണറേറ്റിലാണ് മിസൈൽ ആക്രമണങ്ങൾ ഉണ്ടായത്. രണ്ട് ഡ്രോണുകളും ഒരു ബാലിസ്റ്റിക് മിസൈലും സൗദി അറേബ്യ തകർത്തു. സൗദിയുടെ കിഴക്കൻ മേഖലയെ ലക്ഷ്യമിട്ടെത്തിയ ബാലിസ്റ്റിക് മിസൈലും പ്രതിരോധിച്ചു.
അപലപിച്ച് യുഎഇ
ഇറാഖ് കുർദിസ്താനിലെ യുഎഇ കോൺസുലേറ്റിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തെ യുഎഇ അപലപിച്ചു. പ്രതികളെ പിടികൂടാൻ ശക്തമായ നടപടി വേണമെന്ന് ഇറാഖിനോട് ആവശ്യപ്പെട്ടു.
ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്നും യുഎഇ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര സഭയിലെ യുഎഇയുടെ പ്രതിനിധിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. രണ്ടാഴ്ചയോളമായി തുടരുന്ന ആക്രമണം ആശങ്ക വർധിപ്പിക്കുമന്നും യുഎഇയുടെ യുഎൻ പ്രതിനിധി പറഞ്ഞു. അതിനിടെ യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും ചർച്ച നടത്തി. ഇറാന്റെ ആക്രമണം പ്രതിരോധിക്കാൻ സ്വീകരിച്ച നടപടികൾ നേതാക്കൾ ചർച്ച ചെയ്തു
Content Highlights: Fatal missile attack reported in Manama, Bahrain., Saudi Arabia successfully intercepts Iranian drones and ballistic missiles., UAE condemns drone attacks on its consulate in Iraqi Kurdistan., UAE calls for an immediate end to the US-Israel-Iran conflict.
Published: 10 Mar 2026, 08:45 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented