ല്ലാ പരീക്ഷകളിലും ഒന്നാമതെത്തുന്ന, സ്കൂളിലെ വരെ ടോപ്പ് സ്കോററായിരുന്ന കുട്ടി വളരെ പ്രധാനപ്പെട്ട പരീക്ഷയിൽ പൂജ്യം മാർക്ക് വാങ്ങുന്നു. ചുരുളഴിയുന്നത് വർഷങ്ങളായുള്ള ചോദ്യപേപ്പർ ചോർച്ചയാണ്. ഇത്രയും കാലം കുട്ടിയുടെ അമ്മയിൽനിന്ന് പണം വാങ്ങി ചോദ്യപേപ്പർ എത്തിച്ചുനൽകിയിരുന്നത് ഒരധ്യാപകനുമായിരുന്നു.

To advertise here,

ഈ രഹസ്യങ്ങളെല്ലാം ചുരുളഴിയുന്നത് സർക്കാരിന്റെ നിർദേശപ്രകാരം ആരംഭിച്ച സ്പെഷ്യൽ ഫോഴ്സായ എജുക്കേഷണൽ റൈറ്റ്സ് പ്രൊട്ടക്ഷൻ ബ്യൂറോയും (ഇ.പി.ആർ.ബി.). അധ്യാപകനറിയാതെ ചോദ്യപേപ്പർ ബ്യൂറോ അംഗങ്ങൾ മാറ്റിയതോടെയാണ് ടോപ്പറായിരുന്ന വിദ്യാർഥിക്ക് പൂജ്യം മാർക്ക് കിട്ടിയത്.

ഇന്ത്യയിലെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഇങ്ങനെ ഒരു സംവിധാനം ഇവിടെയും വരണമെന്ന് ഉള്ളിൽ നിങ്ങളും ആഗ്രഹിച്ചില്ലേ...

2026 ജൂണിൽ പുറത്തിറങ്ങിയ ടീച്ച് യു എ ലെസൺ എന്ന കൊറിയൻ ഡ്രാമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. ഇതുപോലെ ഒരു സംവിധാനം നമ്മുടെ രാജ്യത്തും കൊണ്ടുവരണമെന്നാണ് നെറ്റിസൺസ് പറയുന്നത്.

ഇന്ത്യയ്ക്കും വേണോ ഇ.പി.ആർ.ബി.

ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിലും ഇ.പി.ആർ.ബി. പോലുള്ള എജുക്കേഷണൽ ബ്യൂറോ വേണമെന്നാണ് ജെൻ സിയുടെ പക്ഷം. നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലും അതേത്തുടർന്നുണ്ടായ സി.ജെ.പി. പ്രതിഷേധത്തിന്റെയും പശ്ചാത്തലത്തിൽ ഇന്ത്യയിലും ഈ ഡ്രാമയിലേതുപോലുള്ള ഒരു സംവിധാനവും വിദ്യാർഥികളെ സപ്പോർട്ട് ചെയ്യുന്ന അഴിമതികൾ തടയുന്ന ഒരു വിദ്യാഭ്യാസ മന്ത്രിയും വേണമെന്നാണ് ജെൻ സികളുടെ പുതിയ ആവശ്യം.

ഒരു പാഠം പഠിപ്പിക്കാൻ

ദക്ഷിണ കൊറിയയിലെ സ്കൂളുകളിലെ റാഗിങ്ങും കുട്ടികളിലെ മയക്കുമരുന്ന് ഉപയോഗവും ചോദ്യപേപ്പർ ചോർച്ചയും അധ്യാപകരുടെ മറ്റു പ്രശ്നങ്ങളും പ്രമേയമാക്കി ഹോം ജോങ് ചാൻ സംവിധാനം ചെയ്ത കെ-ഡ്രാമയാണ് ടീച്ച് യൂ എ ലെസൺ. സൗത്ത് കൊറിയൻ എജുക്കേഷണൽ മിനിസ്ട്രി ആരംഭിക്കുന്ന ഒരു ബ്യൂറോയും അവരുടെ പ്രവർത്തനങ്ങളുമാണ് സീരീസിന്റെ ഇതിവൃത്തം.

വിദ്യാഭ്യാസരംഗവുമായി ബന്ധപ്പെട്ടുള്ള ഏതു പ്രശ്നങ്ങളും രക്ഷിതാക്കൾക്കും വിദ്യാർഥികൾക്കും അധ്യാപകർക്കും ഇവരെ അറിയിക്കാം. അതുപ്രകാരം ഈ ബ്യൂറോയിലെ അംഗങ്ങൾ അതതു സ്കൂളുകളിലെത്തി പ്രശ്നത്തിന് പരിഹാരം കണ്ടെത്തും.

10 എപ്പിസോഡുകളിലായുള്ള ഈ സീരീസ് നെറ്റ്ഫ്ളിക്സിൽ ഇന്ത്യയുൾപ്പെടെ 42 രാജ്യങ്ങളിൽ റാങ്കിങ്ങിൽ ടോപ്പ് 10-ൽ ഉണ്ട്.