പുണെ: മഹാരാഷ്ട്ര പബ്ലിക് സർവീസ് കമ്മിഷൻ (എം.പി.എസ്.സി) പരീക്ഷയ്ക്ക് അപേക്ഷിക്കുന്ന സ്ത്രീകൾ പേപ്പർ ചോർച്ചയെത്തുടർന്ന് കൂടുതൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുവെന്ന് പരീക്ഷ എഴുതിയ യുവ ഉദ്യോഗാർഥി കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയോട് പറഞ്ഞു. വിവാഹത്തിന്റെയും കുടുംബത്തിന്റെയും സമ്മർദങ്ങൾ അവർ നേരിടുന്നു. താനൊരു ഫാർമസിസ്റ്റാണെന്നും എം.പി.എസ്.സി. പരീക്ഷാർഥിയായിരുവെന്നും ഷരായു ചോപ്ഡെ പരിചയപ്പെടുത്തി.
മാർച്ച് 20-22 തീയതികളിലാണ് പരീക്ഷ നടന്നതെന്നും എന്നാൽ പേപ്പർ ചോരുകയായിരുന്നുവെന്നും അവർ പറഞ്ഞു. ഞങ്ങൾക്ക് ന്യായമായ പരീക്ഷ വേണം, കാരണം ഇവിടെയുള്ള എല്ലാ വിദ്യാർഥികളും രാവുംപകലും പഠിക്കുന്നു. പുണെ എം.പി.എസ്.സി. ഉദ്യോഗാർഥികളുടെ കേന്ദ്രമാണെന്നും അവർ പറഞ്ഞു. ഒരു ചോദ്യപേപ്പർ ചോർന്നാൽ, അത് പുരുഷന്മാരിൽനിന്ന് വ്യത്യസ്തമായി പെൺകുട്ടികളെ ബാധിക്കുന്നു, കാരണം സ്ത്രീകൾക്ക് ഒരു സമയപരിധി ഉണ്ട്. അത് നമ്മുടെ മുഴുവൻ കരിയറിനെയും അപകടത്തിലാക്കാം. പുനഃപരീക്ഷയ്ക്കുള്ള തങ്ങളുടെ ആവശ്യത്തെക്കുറിച്ച് രാഹുൽ സംസാരിക്കുമെന്ന് പരിപാടിയിൽ പങ്കെടുത്ത നിരവധി എം.പി.എസ്.സി. ഉദ്യോഗാർഥികൾ പ്രതീക്ഷിച്ചിരുന്നതായും ഷരായു ചോപ്‌ഡെ പറഞ്ഞു.
Content Highlights: MPSC female aspirants highlighted severe challenges due to paper leaks in Pune., Sharayu Chopde, a pharmacist and MPSC aspirant, explained the situation to Rahul Gandhi., Exam conducted from March 20-22 faced paper leakage, risking students' careers.
Published: 23 Aug 2026, 10:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented