പാലക്കാട്: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ വെളിപ്പെടുത്തലുകൾ നടത്തിയ സ്ത്രീകളെ അപമാനിച്ചിട്ടില്ലെന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. 'സ്ത്രീത്വത്തെ അപമാനിച്ചിട്ടില്ല, പരാതിക്കാരിയെ ആക്ഷേപിക്കുന്നത് ഞങ്ങളുടെ നയമല്ല. മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിച്ചെന്ന് വി. കെ. ശ്രീകണ്ഠൻ ആരോപിച്ചു. പരാമർശം തെറ്റായി തോന്നുന്നുവെങ്കിൽ പിൻവലിക്കുന്നുവെന്നും പറഞ്ഞു. 

To advertise here,

മന്ത്രിമാരോടൊപ്പം നിൽക്കുന്ന ഫോട്ടോ വന്നില്ലേ. അതിനാൽ രാഷ്ട്രീയ പശ്ചാത്തലം അന്വേഷിക്കണമെന്ന് മാത്രമാണ് പറഞ്ഞത്.  താൻ‍ ആരെയും വെള്ളപൂശുകയോ ന്യായീകരിക്കുകയോ ചെയ്തിട്ടില്ല. ഒരിക്കലും പരാതിപറയുന്നവരെ കോൺഗ്രസ് അധിക്ഷേപിക്കില്ല. ആരോപണം ഉയർന്നപ്പോൾത്തന്നെ കോൺ​ഗ്രസ് വ്യക്തമായി നടപടി സ്വീകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.