യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലായിരുന്നു കെ.എം. ഷാജിയുടെ പരാമര്‍ശം

കൊച്ചി: ഇസ്രായേൽ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് തിരിച്ചടിയേറ്റതിൽ യൂത്ത് ലീഗ് പ്രവർത്തകർക്കും പങ്കുണ്ടെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജി. എറണാകുളത്ത് വെച്ച് നടന്ന യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിലായിരുന്നു കെ.എം. ഷാജിയുടെ പരാമർശം. ഷാജിയുടെ പരാമർശത്തിനെതിരെ വലിയ ട്രോളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ.
ലോകത്തെല്ലായിടത്തും നടന്നതുപോലെ യൂത്ത് ലീഗ് പ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ നടത്തിയ ഇടപെടലുകളും പ്രചാരണങ്ങളുമാണ് ലോകരാഷ്ട്രീയത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായതെന്നാണ് അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞത്. കെ.എം. ഷാജിയുടെ ഈ വാക്കുകൾ പുറത്തുവന്നതോടെ നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ പരിഹാസവുമായും ട്രോളുകളുമായും രംഗത്തെത്തിയത്.
നെതന്യാഹുവിന് പടിയിറങ്ങേണ്ടി വന്നതിൽ മലപ്പുറത്തും കാസർകോടും എറണാകുളത്തുമുള്ള യൂത്ത് ലീഗുകാർക്ക് പങ്കുണ്ട്. സോഷ്യൽ മീഡിയാ ഇടപെടലുകളും പ്രചാരണങ്ങളുമാണ് അതിന് കാരണം. സാധിക്കുന്ന ഇടങ്ങളിൽ മുഴുവൻ ഇസ്രായേലിനെതിരെ യൂത്ത് ലീഗുകാർ നടത്തിയ നടത്തിയ സമരങ്ങൾ അതിന് കാരണമായി. ഇസ്രായേലിൽ മാത്രമല്ല. ബ്രസീലിലും അമേരിക്കയിലുമെല്ലാം വലതുപക്ഷം തോറ്റതിൽ ഇത് ഘടകമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Content Highlights: Muslim League leader KM Shaji faced heavy social media trolling after claiming at a Youth League event in Ernakulam that campaign efforts by Youth League workers contributed to Israeli PM Benjamin Netanyahu's election defeat.
Published: 11 Nov 2026, 10:09 am IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented