കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം

കോട്ടയം: കോട്ടയത്തിന്റെ ആകാശപ്പാതയുടെ നിർമാണം പി.ഡബ്ള്യു.ഡി. വകുപ്പ് ഏറ്റെടുത്ത് പൂർത്തിയാക്കുമെന്ന് മന്ത്രി പി.കെ. ബഷീർ. എം.സി. റോഡിൽ നിർമാണം പൂർത്തിയായ കോടിമത രണ്ടാം പാലത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്പീക്കറുടെ ഏറ്റവുംവലിയ ആഗ്രഹമായ ആകാശപ്പാത പൂർത്തിയാക്കാനായി അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് കാര്യങ്ങൾ തീരുമാനിക്കും.
നിയമസഭ സ്പീക്കർ നമ്മളോട് ഒരുകാര്യം ചോദിച്ചാൽ അത് നടത്തിക്കൊടുക്കും. എന്നാൽ വേദിയിൽ അദ്ദേഹം ചോദിക്കാത്ത കാര്യമാണെങ്കിലും ഏറ്റവുംകൂടുതൽ ആഗ്രഹിക്കുന്ന കോട്ടയത്തിന്റെ ആകാശപ്പാതയുടെ നിർമാണമാണ് വകുപ്പ് ഏറ്റെടുക്കുന്നതെന്നും മന്ത്രി പറഞ്ഞു.
റോഡ് നിർമാണത്തിൽ ജല അതോറിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരിഹാരം കാണാൻ 20-ന് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ യോഗംചേരും.പൊതുമരാമത്ത് പ്രവൃത്തികളുടെ രൂപകൽപനയും എസ്റ്റിമേറ്റും തയ്യാറാക്കുന്നതിൽ പരിചയസമ്പന്നരായ എൻജിനിയർമാരുടെ വൈദഗ്ധ്യം പരമാവധി പ്രയോജനപ്പെടുത്തും. പുതിയ ജങ്ഷൻ വികസനപദ്ധതികൾ, ബൈപ്പാസുകൾ, പാലങ്ങൾ എന്നിവ ഉൾപ്പെടെ നിരവധിപദ്ധതികൾ വകുപ്പിന്റെ പരിഗണനയിലുണ്ട്. സംസ്ഥാനത്ത് 350 പുതിയപാലങ്ങൾ നിർമിക്കും. പൊതുമരാമത്ത് വകുപ്പിനുകീഴിലുള്ള റോഡിൽ ശേഷിക്കുന്ന 13,000 കിലോമീറ്റർ കൂടി ബി.എം.ബി.സി. നിലവാരത്തിലാക്കുമെന്നും മന്ത്രി പറഞ്ഞു. സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ അധ്യക്ഷതവഹിച്ചു.
Content Highlights: Public Works Minister PK Basheer announced during the inauguration of the Kodimatha second bridge that the PWD will take over and complete the long-pending Kottayam Skywalk project following talks with the Speaker.
Published: 11 Nov 2026, 08:06 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented