പിറവം: മലേഷ്യയിൽ ഉരുൾപൊട്ടലിനെത്തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ മൂന്ന് മലയാളികളടക്കം എട്ടുപേർ മരിച്ചു. എറണാകുളം മണീട് ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ കെ.ബി. അനീഷ് (35), പേരാമ്പ്ര കൽപ്പത്തൂർ മമ്മിളിക്കുളം ചുണ്ടക്കാട്ടിൽ നാരായണന്റെ മകൻ ലിനിൽ (44), കണ്ണൂർ സ്വദേശിയായ മറ്റൊരാൾ എന്നിവരാണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്. ഏഴുവർഷത്തോളമായി മലേഷ്യയിൽ റവാങ്ങിൽ ജൻട്രോൾ എൻജിയറിങ് കമ്പനിയിൽ മെഷീൻ ഓപ്പറേറ്ററായി ജോലിചെയ്യുകയായിരുന്നു അനീഷ്. ദീപാവലി ആഘോഷിക്കാനായി സഹപ്രവർത്തകർക്കൊപ്പം റവാങ്ങിലെ തടാകത്തിലെത്തിയതായിരുന്നു. അച്ഛൻ: ചീരക്കാട്ടുപാറ കുഞ്ഞൻമലയിൽ പരേതനായ ഭാസ്കരൻ. അമ്മ: സുജാത. ഭാര്യ: രേഷ്മ. മകൻ: ഭവേന്ദു. സഹോദരങ്ങൾ: കെ.ബി. അജുമോൻ, കെ.ബി. അജീഷ്.
മലേഷ്യയിലെ ന്യൂ സിസ്റ്റം ടെക്നോളജി എസ്.ഡി.എം. ബി.എച്ച്.ഡി.യിൽ പ്രോഗ്രാമറായിരുന്നു ലിനിൽ. ഭാര്യ: ജേഷ്മ (സ്വപ്ന). മക്കൾ: വിഷ്ണുവേദ്, അരുൺവേദ്. അമ്മ: രുക്‌മിണി. റവാങ്ങിൽ ആശുപത്രിയിലുള്ള മൃതദേഹങ്ങൾ മലയാളി അസോസിയേഷൻ പ്രവർത്തകരുമായി ബന്ധപ്പെട്ട് നാട്ടിലേക്ക് കൊണ്ടുവരാനാണ് ശ്രമം.
Published: 11 Nov 2026, 08:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented