തിരുവനന്തപുരം: തൃപ്പൂണിത്തുറയിലുണ്ടായ സ്ഫോടനത്തിന് പിന്നാലെ കരാറുകാരന്റെ പോത്തന്‍കോട് ശാസ്തവട്ടം മടവൂര്‍പാറ ഗോഡൗണില്‍ പോലീസിന്റെ പരിശോധന. ഗോഡൗണിന് സമീപത്തെ ആളൊഴിഞ്ഞ പുരയിടത്തില്‍  വലിയ ഗുണ്ടുകള്‍ പോലീസ് കണ്ടെത്തി. സമീപത്തെ മറ്റൊരു ഗോഡൗണില്‍നിന്ന് വന്‍ വെടിമരുന്ന് ശേഖരവും കരിമരുന്നും കണ്ടെത്തിയിട്ടുണ്ട്.

To advertise here,

ഗോഡൗല്‍നിന്ന് കഞ്ചാവ് കണ്ടെത്തിയെന്നും വിവരമുണ്ട്. പോത്തന്‍കോട് പോലീസിന്റെ നേതൃത്വത്തിലാണ് ഗോഡൗണില്‍ പരിശോധന നടത്തിയത്. പൊട്ടിത്തെറി നടന്ന ഉടന്‍ ഗോഡൗല്‍ണില്‍നിന്നും വലിയ തോതില്‍ സാധനങ്ങള്‍ മാറ്റിയിരുന്നു. ശാസ്തവട്ടം സ്വദേശി ആദര്‍ശാണ് തൃപ്പൂണിത്തുറയിലെ ക്ഷേത്രത്തില്‍ പടക്കം പൊട്ടിക്കുന്നതിന് കരാര്‍ എടുത്തിരുന്നത്. പൊട്ടിത്തെറിയില്‍ ആദര്‍ശിന് ഗുരുതരപരിക്കേറ്റ് ചികിത്സയിലാണ്.