ചണ്ഡീഗഢ്: പഞ്ചാബിലെ ശ്രീമുക്ത്‌സാര്‍ സാഹിബില്‍ പടക്കനിര്‍മാണ ഫാക്ടറിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ അഞ്ച് മരണം. 25-ലധികം ആളുകള്‍ക്ക് പരിക്കേറ്റു. ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന രണ്ടുനില കെട്ടിടം സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നു. നിരവധിപേര്‍ ഇപ്പോഴും കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. സ്ഥലത്ത് ഇപ്പോഴും രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ശ്രീമുക്ത്‌സാര്‍ സാഹിബിലെ സിന്‍ഗവാലി-കോട്ട്‌ലി റോഡില്‍ വെള്ളിയാഴ്ച രാവിലെയോടെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ബതിന്‍ഡയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനകാരണം വ്യക്തമല്ലെന്ന് ലാംബി ഡിഎസ്പി ജസ്പാല്‍ സിങ് മാധ്യമങ്ങളോട് പറഞ്ഞു. ജനപ്രതിനിധികളക്കം സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.
Content Highlights: fire cracker factory explosion in punjab 5 dead 25 injured
Published: 30 May 2025, 10:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented