മലപ്പുറം: തിരൂരങ്ങാടിയിൽ പുതുതായി തുടങ്ങിയ രണ്ട് ഹോട്ടലുകൾക്ക് മുൻസിപ്പാലിറ്റി ലൈസൻസ് നൽകുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ ഹെൽത്ത് ഇൻസ്‌പെക്ടറെ വിജിലൻസ് പിടികൂടി. എസ്. ശ്രീജിയാണ് പിടിയിലായത്.

To advertise here,

ട്രാപ്പ് ഓപ്പറേഷനിലാണ് ഇയാളെ പിടികൂടിത്. ലൈസൻസിനായി ഹോട്ടൽ ഉടമയോട് ഇയാൾ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതേത്തുടർന്ന് ഉടമ ജില്ലാ വിജിലൻസ് യൂണിറ്റ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു. തുടർന്ന് പ്രതിയുടെ താമസസ്ഥലത്തുവെച്ചാണ് അറസ്റ്റുചെയ്തത്. പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.