തിരുവനന്തപുരം: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ കോൺഗ്രസിലേക്ക് സ്വീകരിക്കണോയെന്ന് പാർട്ടി നേതൃത്വം തീരുമാനിക്കട്ടെ എന്ന് സഹോദരനും മന്ത്രിയുമായ കെ.മുരളീധരൻ. ബിജെപി വിടുകയാണെന്ന് തന്നെ പത്മജ അറിയിച്ചിരുന്നുവെന്നും അതിന്റെ കാരണങ്ങളൊന്നും തനിക്കറിയില്ലെന്നും മുരളീധരൻ പറഞ്ഞു.

To advertise here,

ബിജെപിയിലേക്ക് പോയത് തെറ്റാണെന്നും അത് തിരുത്തുന്നുവെന്നും പറഞ്ഞാണ് പത്മജ വേണുഗോപാൽ ബിജെപിയിൽനിന്ന് രാജിവെച്ചത്. മുതിർന്ന നേതാവ് കെ. കരുണാകരന്റെ മകളും കെ. മുരളീധരന്റെ സഹോദരിയുമായ പത്മജ, 2024 മാർച്ച് മാസത്തിലാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. ഡൽഹിയിൽ ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കറിൽനിന്നായിരുന്നു അവർ അംഗത്വം സ്വീകരിച്ചത്.

ബിജെപി വിട്ട പത്മജയെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് സ്വാഗതം ചെയ്തുവെങ്കിലും പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ആശ്രിത ആനുകൂല്യത്തിലും അധ്വാനമില്ലാതെയും കിട്ടിയതിന്റെ അധിക ദഹനക്കേടിൽ സംഘിത്താവളങ്ങളിൽ പോയവർക്ക് തിരികെ കയറാനുള്ള ഇടമല്ല കോൺഗ്രസെന്നാണ് കോൺഗ്രസ് വക്താവ് ജിന്റോ ജോൺ പ്രതികരിച്ചത്.