പ്രതികൾ മുഷ്ടി ചുരുട്ടി ഉയര്‍ത്തി തിരികെയും അഭിവാദ്യമര്‍പ്പിച്ചു

കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ കോടതിയിൽ നിന്ന് ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ അഭിവാദ്യമർപ്പിച്ച് സിപിഎം പ്രവർത്തകർ. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയുടെ മുന്നിൽ വെച്ചാണ് സിപിഎം പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പ്രതികളെ ജയിലിലേക്ക് യാത്രയാക്കിയത്. പോലീസ് ബസ്സിലേക്ക് കയറും മുമ്പ് പ്രതികൾ മുഷ്ടി ചുരുട്ടി ഉയർത്തി തിരികെ അഭിവാദ്യമർപ്പിക്കുകയും ചെയ്തു.
'അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ, ധീരസഖാക്കൾക്ക് അഭിവാദ്യങ്ങൾ, ലാൽസലാം സഖാക്കളേ, കൂടെയുണ്ട് ഞങ്ങളും, ജയിലറ കണ്ട് വിരണ്ടവരല്ല, ജയിലറ കണ്ട് വിറച്ചവരല്ല. ജയിലറ കണ്ട് വളർന്നവരാണേ' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് പ്രവർത്തകർ ഉച്ചത്തിൽ മുഴക്കിയത്. കൊലക്കുറ്റത്തിന് ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഏഴ് പ്രതികൾക്കാണ് സിപിഎം പ്രവർത്തകർ അഭിവാദ്യമർപ്പിച്ചത്. ബസ്സിൽ കയറിയ പ്രതികൾ പുറത്തുനിൽക്കുന്ന സിപിഎം പ്രവർത്തകർക്ക് ജനലിലൂടെ കൈനൽകുകയും ചെയ്തു. എറണാകുളം സബ്ജയിലിലേക്ക് മാറ്റിയ പ്രതികളെ വെള്ളിയാഴ്ച കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റും.
യൂത്ത് ലീഗ് പ്രവർത്തകൻ അരിയിൽ അബ്ദുൾ ഷുക്കൂർ വധക്കേസിൽ ഒന്ന്, മൂന്ന്, ഏഴ്, ഒമ്പത്, 10, 12, 15 പ്രതികൾക്കാണ് എറണാകുളത്തെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം വിധിച്ചത്. ഒന്നാം പ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ്, ഏഴാം പ്രതി പവിത്രൻ, 9-ാം പ്രതി മനോഹർ, 10-ാം പ്രതി ദിനേശൻ, 12-ാം പ്രതി ബിജുമോൻ, 15-ാം പ്രതി ഷിജിൻ മോഹൻ എന്നിവർക്കാണ് ജീവപര്യന്തം.
Content Highlights: CPM workers raised Lal Salaam slogans and saluted the seven life convicts outside the Ernakulam Special CBI Court as police escorted them to jail in the Ariyil Abdul Shukoor murder case, sparking political attention.
Published: 19 Nov 2026, 08:44 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented