കൊച്ചി: തൃപ്പൂണിത്തുറ നഗരസഭയിൽ സ്റ്റാൻഡിങ് കമ്മിറ്റികൾ പിടിച്ചെടുത്ത് പ്രതിപക്ഷം. എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ടിൽ അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റികളും പിടിച്ചെടുക്കുകയായിരുന്നു. 21 സീറ്റുകൾ നേടിയ ബിജെപി കേവല ഭൂരിപക്ഷമില്ലാതെയാണ് തൃപ്പൂണിത്തുറ നഗരസഭാ ഭരണം പിടിച്ചെടുത്തത്. സിറ്റിങ് ഭരണകക്ഷിയായ എൽഡിഎഫ് 20 സീറ്റുകളുമായി രണ്ടാമതാകുകയും 12 സീറ്റുകളുമായി യുഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയുമായിരുന്നു.
ധനകാര്യ കമ്മിറ്റി ചെയർപേഴ്‌സൺ സ്ഥാനം വൈസ് ചെയർപേഴ്‌സണ് തന്നെ ആയതിനാൽ അത് ബിജെപിക്ക് ലഭിച്ചിട്ടുണ്ട്. അതേസമയം, മറ്റ് അഞ്ച് സ്റ്റാൻഡിങ് കമ്മിറ്റികളും ഇടതും വലതും ഒരുമിച്ചുനിന്ന് പിടിച്ചെടുക്കുകയായിരുന്നു. പൊതുമരാമത്തും ആരോഗ്യവും യുഡിഎഫും വികസനം, ക്ഷേമകാര്യം, വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികൾ എൽഡിഎഫും പിടിച്ചെടുത്തു. ബിജെപിക്ക് 21 വോട്ട് ലഭിച്ചപ്പോൾ ഇടത്- വലതുമുന്നണികൾ ഒരുമിച്ച് നിർത്തിയ സ്ഥാനാർഥികൾക്ക് 32 വോട്ട് ലഭിച്ചു. ധനകാര്യം, വികസനം, ക്ഷേമകാര്യം, ആരോഗ്യം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികളിൽ ഒൻപത് വീതം അംഗങ്ങളും പൊതുമരാമത്ത്, വിദ്യാഭ്യാസം എന്നീ സ്റ്റാൻഡിങ് കമ്മിറ്റികളിൽ എട്ടുവീതം അംഗങ്ങളുമാണ് വേണ്ടത്.
എറണാകുളം ജില്ലയിൽ ബിജെപി ഏറ്റവുംവലിയ മുന്നേറ്റം പ്രതീക്ഷിച്ച തൃപ്പൂണിത്തുറ നഗരസഭയിൽ ഒരൊറ്റ സീറ്റിന്റെ ഭൂരിപക്ഷത്തിൽ ഏറ്റവും വലിയ ഒറ്റ കക്ഷിയായി ബിജെപി മാറുകയായിരുന്നു. ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായ എൽഡിഎഫും യുഡിഎഫും ഒരുമിച്ചുനിന്നാൽ 32 സീറ്റുകളോടെ ഭരണം പിടിച്ചെടുക്കാനാകുമായിരുന്നു. എന്നാൽ, നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ അത്തരമൊരു സഖ്യത്തിന് ഇരുകൂട്ടരും തയ്യാറായില്ല. എന്നാൽ, ഭരണപരമായ കാര്യങ്ങളിലേക്ക് അടുത്തതോടെയാണ് ബിജെപിക്കെതിരേ എൽഡിഎഫ്-യുഡിഎഫ് കൂട്ടുകെട്ട് രൂപംകൊണ്ടത്.
Published: 05 Jan 2026, 09:41 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented