തിരുവനന്തപുരം: സീറാം സാംബശിവ റാവു എക്‌സൈസ് കമ്മിഷണറായിരിക്കെ അനുവദിച്ച ബാർ ലൈസൻസ് റദ്ദാക്കി ഉത്തരവിറക്കി സർക്കാർ. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അനുവദിച്ച എഫ്എൽ 7 ലൈസൻസ് ആണ് റദ്ദാക്കിയത്. ലൈസൻസിനുള്ള അനുമതിയും റദ്ദാക്കിയിട്ടുണ്ട്.

To advertise here,

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ മൂന്നാം ടെർമിനലിലെ രണ്ടാംനിലയിൽ പ്രവർത്തിക്കുന്ന എയർലോഞ്ച് ബാറിന്റെ അനുമതിയും ലൈസൻസുമാണ് റദ്ദാക്കിയത്. ഈ ലൈസൻസിനുവേണ്ടി അപേക്ഷിച്ച രണ്ടുലക്ഷം രൂപ തിരികെ ലഭിക്കാൻ, അപേക്ഷകൻ അപേക്ഷ നൽകിയാൽ മതിയെന്നും എക്‌സൈസ് കമ്മിഷണറുടെ ചുമതല വഹിക്കുന്ന അഡീഷണൽ എക്‌സൈസ് കമ്മിഷണർ ആർ. ജയശങ്കർ പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കുന്നു.

യുഡിഎഫ് മദ്യനയം വരുന്നതുവരെ എഫ്എൽ 7 അടക്കമുള്ള പുതിയ ബാർ ലൈസൻസുകൾ നൽകേണ്ടതില്ലെന്ന സർക്കാർ തീരുമാനം കാരണമായി ചൂണ്ടിക്കാണിച്ചാണ് നടപടി. യുഡിഎഫ് മദ്യനയം വന്നശേഷം വീണ്ടും ലൈസൻസിന് അപേക്ഷിക്കാമെന്നും ഉത്തരവിലുണ്ട്.