തലശ്ശേരി: വഴിയരികിൽനിന്ന്് വീണുകിട്ടിയ ഒരു ലക്ഷം രൂപ ഉടമയെ ഏൽപ്പിച്ച് പത്താം ക്ലാസുകാരൻ. ഗോപാലപ്പേട്ട ഉച്ചമ്പള്ളി ഹൗസിൽ ശമത്തിന്റെയും കെ.കെ. ഷീബയുടെയും മകനും സെയ്ന്റ്‌ ജോസഫ് സ്‌കൂളിലെ വിദ്യാർഥിയുമായ പി. ഹരിശാന്താണ് പണം തിരിച്ചേൽപ്പിച്ചത്. പീലാക്കൂലിൽനിന്ന് ട്യൂഷൻ കഴിഞ്ഞുവരുമ്പോൾ തിരുവാണി ഓഡിറ്റോറിയത്തിന് സമീപത്തെ നടപ്പാതയിൽനിന്നാണ് ഒരു കെട്ട് ഹരിശാന്തിന് ലഭിച്ചത്. തുറന്നുനോക്കിയപ്പോൾ പണമാണെന്ന്‌ മനസ്സിലായി. ഉടൻ സമീപത്തെ വീട്ടിലെ യുവാവിന്റെ കൈയിൽ ഏൽപ്പിച്ചു. യുവാവ് പണം ലഭിച്ച വിവരം പോലീസിനെയും വാർഡ് കൗൺസിലറെയും അറിയിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ ആ പരിസരത്തുള്ള ഒരാൾ ബാങ്കിൽനിന്ന് എടുത്ത വായ്പയുമായി മടങ്ങുന്നതിനിടെ വീണതാണെന്ന്‌ മനസിലായി. പോലീസ് വഴി പണം ഉടമയ്ക്ക്‌ തിരിച്ചേൽപ്പിച്ചു.

To advertise here,