മയ്യഴി : എഴുത്തുകാരും വിപ്ലവകാരികളും സൃഷ്ടിച്ചതാണ് ആധുനിക കേരളമെന്നും അവിടെ എഴുത്തുകാർക്ക് വലിയ ഉത്തരവാദിത്വവമുണ്ടെന്നും അത് എഴുത്തുകാർ ഭംഗിയായി നിറവേറ്റേണ്ടതുണ്ടെന്നും എം.മുകുന്ദൻ. തമിഴ്നാട് മൂർപോക്ക് എഴുത്താളർ കലൈഞ്ചർ സംഘത്തിന്റെ ദ്വിദിന സാഹിത്യ ക്യാമ്പിൽ നടന്ന സാഹിത്യ സംവാദം മാഹി ക്യാപിറ്റോൾ വെഡ്ഡിങ്‌ സെൻ്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

ഓരോ വാക്ക് എഴുതുമ്പോഴും ഞാൻ ഒരു സമൂഹത്തെ കാണുന്നു. ആ സമൂഹത്തിലെ ജനങ്ങളുടെ വിശ്വാസമാണ് പ്രധാനം. ഇടതുപക്ഷമാണ് എൻ്റെ രാഷ്ട്രീയം. പക്ഷേ തിന്മ കണ്ടാൽ ഞാൻ പ്രതികരിക്കാറുണ്ട്. അദ്ദേഹം പറഞ്ഞു. എഴുത്തുകാരൻ കാവുമ്പായി നാരായണൻ അധ്യക്ഷത വഹിച്ചു. അഡ്വ. ടി. അശോക് കുമാർ എം.എൽ.എ., തമിഴ്നാട് മൂർപോക്ക് കലൈഞ്ചർ സംഘം ജനറൽ സെക്രട്ടറി കളപ്പിരാൻ എന്നിവർ സംസാരിച്ചു.

 

എഴുത്തുകാരായ ജയകാന്തൻ, ഉദയശങ്കർ, ആദവൻ ദിക്ഷണ്യ, അഡ്വ. കെ.കെ. രമേഷ്, ഉത്തമരാജ് മാഹി, എം. ഗോകുൽ ദാസ്, പൊന്ന്യം ചന്ദ്രൻ, ഷാഫി ചെറുമാവിലായി, ടി.എം. ദിനേശൻ എന്നിവർ സംസാരിച്ചു.