കോഴിക്കോട്: ദേശീയപാതയിൽ കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലായി മോട്ടോർവാഹന വകുപ്പ് നടത്തിയ പട്രോളിങ്ങിൽ മൂന്ന് മാസത്തിനിടെ കണ്ടെത്തിയത് 12,179 നിയമ ലംഘനം. 22,505 വാഹനം പരിശോധിച്ചതിലാണിത്.
നൂറുകിലോമീറ്റർ വേഗത്തിൽവരെ വാഹനങ്ങൾ പോകുന്ന ആറുവരിപ്പാതയിൽ വണ്ടികൾ നിർത്തിയിടൽ, ട്രാക്ക് തെറ്റിച്ച് ഓടിക്കൽ, ഓവർടേക്കിങ് ട്രാക്കിലെ അപകടയാത്രകൾ, വൺവേ തെറ്റിച്ച് തെറ്റായ ദിശയിലൂടെയുള്ള ൈഡ്രവിങ് തുടങ്ങിയ നിയമലംഘനങ്ങളാണ് പ്രധാനമായും പിടികൂടിയത്. മോട്ടോർ വാഹനവകുപ്പിന് ദേശീയപാതകളിൽ നിരീക്ഷണക്യാമറകളില്ല. അതിനാൽ ചിത്രങ്ങൾ പകർത്തിയാണ് ഇപ്പോൾ നടപടിയെടുക്കുന്നത്.
ഇരുചക്രവാഹനങ്ങളെ ആരു നിയന്ത്രിക്കും
'ഇരുചക്രവാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും ആറുവരിപ്പാതയിൽ അനുമതിയില്ലെങ്കിലും അവയെ തടയാൻ സംവിധാനമില്ല. നൂറ് കിലോമീറ്റർ വേഗത്തിൽ വാഹനങ്ങൾ കടന്നുപോകുന്ന അതിവേഗ ട്രാക്കിലൂടെയാണ് പലപ്പോഴും ഇരുചക്രവാഹനങ്ങൾ പോകുന്നത്. വിലക്കുള്ള പാതയിൽ അപകടത്തിൽപ്പെട്ടാൽ ഇൻഷുറൻസ് തുക പോലും ലഭിക്കില്ല.
റോഡുകളിൽ വാഹനങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഡ്രൈവിങ്ങിലും യാത്രകളിലും ജാഗ്രതയും ശ്രദ്ധയും പാലിക്കണം. 99 ശതമാനം റോഡപകടങ്ങളും മാനുഷിക പിഴവുമൂലമുണ്ടാകുന്നതാണ്. വാഹനങ്ങളുടെ വേഗവും അഭ്യാസങ്ങളും പരീക്ഷിക്കുന്നതിനായി പ്രത്യേക റേസ് ട്രാക്കുകളുണ്ട്.
പൊതുറോഡിൽ അഭ്യാസപ്രകടനം നടത്തുന്നത് സ്വന്തം ജീവന് മാത്രമല്ല, മറ്റുള്ളവരുടെ ജീവനും ഭീഷണിയാണ്. ഒരു മിനിറ്റോ ഒന്നര മിനിറ്റോ വൈകിയാലും സമാധാനത്തോടെ ലക്ഷ്യസ്ഥാനത്ത് എത്തുകയാണ് പ്രധാനം. വീട്ടിൽ നമ്മളെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവരുണ്ടെന്ന് ണ്ടഓർക്കണം. കുട്ടികളെ ചെറുപ്പത്തിൽത്തന്നെ റോഡ് നിയമങ്ങളും സിവിക് സെൻസും പഠിപ്പിക്കണം. മത്സരയോട്ടം ഒഴിവാക്കാൻ ബസുകളുടെ സമയക്രമീകരണത്തിൽ മാറ്റംവരുത്തുകയോ റൂട്ടുകൾ മാറ്റി നൽകുകയോ ചെയ്യണം.
'എന്റെ ഡ്രൈവിങ്ങിന് അത്ര സൽപ്പേരില്ല, സ്പീഡിൽ വണ്ടി ഓടിക്കുന്നയാളായിരുന്നു. എന്നാൽ, കുറെ നാളുകളായി വണ്ടിയോടിക്കാറില്ല. ഇപ്പോൾ സർക്കാർ എന്നെ ഏൽപ്പിച്ചത് വലിയ ഭാരമാണ്. ആദ്യം ഞാൻ നന്നാകണമല്ലോ, ഞാൻ നന്നാവാൻ തീരുമാനിച്ചു.' - (കൊച്ചിയിൽ 'ജീവ-സുയാത്ര' ഉദ്ഘാടനവേദിയിൽ മിഷൻ അംബാസഡറായ മമ്മൂട്ടി നടത്തിയ പ്രസംഗത്തിൽനിന്ന്)
നൂറിലേറെ
കോഴിക്കോട് പന്തീരാങ്കാവിലെ ടോൾപ്‌ളാസയിലുള്ള ക്യാമറ കൺട്രോൾ റൂമിലിരുന്നാൽ ദേശീയപാതയിലെ നിയമലംഘനങ്ങളുടെ യഥാർഥ ചിത്രം ലഭിക്കും. രാമനാട്ടുകര മുതൽ വെങ്ങളംവരെ 28.4 കിലോമീറ്ററിൽ ദിവസം നൂറ് നിയമലംഘനങ്ങളെങ്കിലും നിരീക്ഷണക്യാമറകൾ കണ്ടെത്തുന്നുണ്ട്. കൂടുതലും അപകടം ക്ഷണിച്ചു വരുത്തുന്ന സാഹസികതകളാണ്. അതിവേഗ ട്രാക്കിൽനിന്ന് ക്രോസ് ചെയ്ത് പുറത്തുകടക്കാൻ ശ്രമിക്കുന്നവർ വരെയുണ്ട് ഇക്കൂട്ടത്തിൽ.
Content Highlights: Over 12,179 traffic violations detected across Kozhikode, Kannur, and Kasaragod in three months., 22,505 vehicles inspected by the Motor Vehicles Department., Common violations include wrong-side driving, illegal parking, and dangerous overtaking on six-lane highways., Actor Mammootty emphasizes road safety at the 'Jeeva-Suyathra' event.
Published: 16 Nov 2026, 04:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented