വട്ടപ്പാറ (തിരുവനന്തപുരം): വാഹനാപകടത്തെ തുടർന്ന് സ്ഥലത്തുണ്ടായിരുന്നവരുടെ മർദനമേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു. കരകുളം കല്ലയം ചിറത്തലയ്ക്കൽ ശ്രീനിലയത്തിൽ ശ്രീകുമാറാണ് (52) മരിച്ചത്. കരൾരോഗം മൂർച്ഛിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു.
ഈമാസം ഒന്നിന് രാത്രി 10-ന് കാരമൂട് ജങ്‌ഷനു സമീപത്തുെവച്ച് ശ്രീകുമാർ ഓടിച്ച കാറിടിച്ച് സ്കൂട്ടർ യാത്രികന് പരിക്കേറ്റു. തുടർന്ന് ശ്രീകുമാറിനെ കസ്റ്റഡിയിൽ എടുത്ത വട്ടപ്പാറ പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം സ്റ്റേഷൻജാമ്യത്തിൽ വിട്ടയച്ചിരുന്നു. അപകടസ്ഥലത്ത് എത്തിയവർ ശ്രീകുമാറിനെ മർദിച്ചെന്ന ഭാര്യ ദീപാറാണിയുടെ പരാതിയിൽ കാരമൂട് സ്വദേശികൾക്കെതിരേ വട്ടപ്പാറ പോലീസ് കേസെടുത്തിരുന്നു.
പോലീസ് സ്റ്റേഷനിൽനിന്ന് വീട്ടിൽ എത്തിയതിനു പിന്നാലെ രക്തം ഛർദിച്ച ശ്രീകുമാറിനെ ശാസ്തമംഗലത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. മക്കൾ: ലക്ഷ്മി, പാർവതി. ശ്രീകുമാറിനെ മർദിച്ചെന്ന പരാതിയിൽ കേസെടുത്തെന്നും അന്വേഷണം നടക്കുന്നതായും വട്ടപ്പാറ പോലീസ് പറഞ്ഞു.
Content Highlights: 52-year-old Sreekumar passed away during treatment following liver illness., He was allegedly assaulted by locals after his car hit a scooterist at Karamoodu junction., Police released him on station bail, and an assault case was registered based on his wife's complaint., Authorities are currently investigating the circumstances surrounding his death.
Published: 16 Nov 2026, 07:25 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented