
തിരുവനന്തപുരം: ആശ വര്‍ക്കര്‍മാരുടെ സമരത്തിന് പിന്തുണയുമായി വീണ്ടും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആശ വര്‍ക്കര്‍മാരെ സംസ്ഥാന ആരോഗ്യമന്ത്രിയും സര്‍ക്കാരും വഞ്ചിക്കുകയാണെന്നും സുരേഷ് ഗോപി ആരോപിച്ചു. നുണയില്‍ പിണയും പിണറായി സര്‍ക്കാര്‍ എന്ന് പരിഹസിച്ച സുരേഷ് ഗോപി ആരാണ് കള്ളം പറയുന്നതെന്ന് മാധ്യമങ്ങള്‍ കണ്ടുപിടിക്കണമെന്നും ആവശ്യപ്പെട്ടു.
നിങ്ങള്‍ അങ്ങ് ഡല്‍ഹിയിലോട്ട് പോകൂ, ഞാനും വന്ന് സമരത്തിന് ഇരിക്കാമെന്ന് മന്ത്രി പറഞ്ഞത് വളരെ മോശമായിപ്പോയി. ധൈര്യമുണ്ടെങ്കില്‍ നിങ്ങളുടെ കൂടെ വന്ന് സമരം ചെയ്യാന്‍ പറ, അത് അവര്‍ക്ക് സാധിക്കില്ലെന്നും അതും നിങ്ങളെ പറഞ്ഞു പറ്റിക്കുന്നതാണെന്ന് സുരേഷ് ഗോപി കുറ്റപ്പെടുത്തി.
കേന്ദ്രം സംസ്ഥാനത്തിന് കൊടുത്തുവെന്ന് പറയുന്ന ഫണ്ട് കേരളം ചെലവഴിച്ചോയെന്ന് കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കേണ്ടതല്ലേയെന്ന ചോദ്യത്തിന്, അത് അന്വേഷിക്കാന്‍ കേരളത്തിലെ ജനങ്ങളും അവരുടെ വക്താക്കളായ മാധ്യമങ്ങളുമില്ലേയെന്നും, അത് അന്വേഷിക്കാന്‍ ഇനി സി.ബി.ഐയെ കൊണ്ടുവരണോയെന്നുമാണ് സുരേഷ് ഗോപി ചോദിച്ചത്.
ഫണ്ട് വകമാറ്റി ചെലവഴിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനാണ് യുട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നതെന്നും അടുത്ത ഘട്ടം പണം ലഭിക്കണമെങ്കില്‍ യൂട്ടിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയേ മതിയാകൂവെന്നും സുരേഷ് ഗോപി പറഞ്ഞു. ഇപ്പോള്‍ കേന്ദ്രം അനുവദിച്ചിട്ടുള്ള കാര്യം തന്നെയാണ് നാളുകളായി സംസ്ഥാനം ചോദിക്കുന്നതെന്നാണ് ആരോഗ്യമന്ത്രിയുടെ പ്രസ്താവനയെ ഭാഷ മനസിലാകാത്തത് കൊണ്ടായിരിക്കുമെന്നും കേന്ദ്രമന്ത്രി പരിഹസിച്ചു.
Content Highlights: Union Minister Suresh Gopi supports Keralas Asha workers` strike
Published: 11 Mar 2025, 09:12 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented