താത്പര്യമുള്ളവര്‍ക്ക് ജോലിനല്കാനായി പ്രതികള്‍ നിയമനപ്രക്രിയ അട്ടിമറിച്ചെന്നാണ് കണ്ടെത്തല്‍.

കേരള സര്‍വകലാശാല
തിരുവനന്തപുരം: കേരള സർവകലാശാലാ അസിസ്റ്റന്റ് നിയമന ക്രമക്കേടിൽ മുൻ വി.സി.യടക്കമുള്ളവർക്കെതിരേ ഗുരുതര കുറ്റകൃത്യങ്ങൾക്കുള്ള വകുപ്പുകൾ ഉൾപ്പെടുത്തി ക്രൈംബ്രാഞ്ച്. ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കൽ, ഔദ്യോഗികരേഖ നശിപ്പിക്കൽ, ഔദ്യോഗിക പദവികളിലിരുന്നുള്ള വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ തുടങ്ങി രണ്ടുവർഷംമുതൽ പത്തുവർഷംവരെ തടവു ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തുന്നത്. പൊതുപ്രവർത്തക അഴിമതി നിരോധനനിയമ പ്രകാരമുള്ള വകുപ്പുകളും ഉൾപ്പെടുത്തി.
കുറ്റപത്രം എ.ഡി.ജി.പി. എച്ച്. വെങ്കിടേഷിന്റെ പരിശോധനയിലാണ്. താത്പര്യമുള്ളവർക്ക് ജോലിനൽകാനായി പ്രതികൾ നിയമനപ്രക്രിയ അട്ടിമറിച്ചെന്നാണ് കണ്ടെത്തൽ. 40,000 ഓളം പേർ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസ് കത്തിച്ചുകളഞ്ഞെന്നാണ് നിഗമനം.നിയമനം ലഭിച്ചവരിൽ 38 പേർ സ്വാധീനംകൊണ്ടാണ് റാങ്ക് പട്ടികയിൽ ഇടംപിടിച്ചതെന്ന് ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.
ഇവരുടെ എഴുത്തുപരീക്ഷയിലെ മാർക്ക് കുറഞ്ഞതും അഭിമുഖത്തിന് ഏതാണ്ട് മുഴുവൻ മാർക്ക് നേടിയതും പരിശോധിച്ചു. ചിലർ സി.പി.എം. നേതാക്കളുടെയും അനുഭാവ സംഘടനാനേതാക്കളുടെയും അടുത്ത ബന്ധുക്കളാണ്. മറ്റുചിലർ സർവകലാശാലയിലെ ഉയർന്ന ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളും. ഇക്കാര്യം വ്യക്തമാക്കുന്ന പട്ടികയും റിപ്പോർട്ടിലുണ്ട്.
അഭിമുഖത്തിന് 20-ഉം കൈയക്ഷരത്തിന് അഞ്ചും മാർക്ക് നിശ്ചയിച്ചതും തട്ടിപ്പിനുള്ള വഴിയായി. പിന്നീട് പി.എസ്.സി.യുടെ ഡെപ്യൂട്ടി കളക്ടർ പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ അനു എസ്. നായർ എഴുത്തുപരീക്ഷയിൽ മുൻപന്തിയിലെത്തിയെങ്കിലും അഭിമുഖത്തിനുശേഷം താഴെയായത് ക്രമക്കേടിന്റെ ഉദാഹരണമായി ക്രൈംബ്രാഞ്ച് എടുത്തുകാട്ടുന്നു.
അന്ന് സർവകലാശാലാതലപ്പത്തുണ്ടായിരുന്ന വി.സി. എം.കെ. രാമചന്ദ്രൻ നായർ, പി.വി.സി. വി. ജയപ്രകാശ്, രജിസ്ട്രാർ കെ.എ. ഹാഷിം, സിൻഡിക്കേറ്റ് അംഗങ്ങളായ എ.എ. റഷീദ്, ബി.എസ്. രാജീവ്, എം.പി. റസ്സൽ, കെ.എ. ആൻഡ്രു എന്നിവരാണ് പ്രതികൾ.
Content Highlights: Crime Branch includes serious charges like conspiracy, forgery, and destruction of official records against the former VC and other officials., Investigation reveals that answer sheets of around 40,000 candidates were allegedly destroyed to favor 38 candidates., Key accused include former VC M.K. Ramachandran Nair, PVC V. Jayaprakash, and Registrar K.A. Hashim.
Published: 25 Oct 2026, 04:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented