തിരുവനന്തപുരം: കേരളത്തെ ബാലസുരക്ഷിത സംസ്ഥാനമാക്കാൻ നയപരിഷ്കരണവുമായി സർക്കാർ. മൂന്നുവർഷത്തിനുള്ളിൽ വീടുകളിലും സമൂഹത്തിലും കുട്ടികളെ സുരക്ഷിതരാക്കുന്നതിനാണ് നിലവിലെ നയം പുനഃപരിശോധിക്കുന്നത്. 2016-ൽ നിലവിൽവന്ന നയത്തിൽ കാലോചിതമായ പരിഷ്കരണമാണ് വനിത-ശിശു വികസന വകുപ്പ് ആലോചിക്കുന്നത്.
ലഹരിയുപയോഗം, ലിംഗ അസമത്വം എന്നിവ പൂർണമായി ഒഴിവാക്കി പൂർണമായും സുരക്ഷിത അന്തരീക്ഷം സൃഷ്ടിക്കാനാണ് ലക്ഷ്യമിടുന്നത്.
കുടുംബവും സമൂഹവും അധ്യാപകരും കുട്ടികളെ സംരക്ഷിക്കുന്നെന്നും ഉറപ്പാക്കും. ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെയുള്ളവ ഘട്ടംഘട്ടമായി കുറച്ച് അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനാണ് ശ്രമം.
ബാലവേല, ദുരുപയോഗം, അവഗണന എന്നിവ അവസാനിപ്പിക്കുന്നതും പദ്ധതിയുടെ ലക്ഷ്യമാണ്. ശിശുസംരക്ഷണസ്ഥാപനങ്ങളിലെ മാനദണ്ഡങ്ങൾ പരിഷ്കരിക്കാനും ആലോചനയുണ്ട്.
പൊതുവിദ്യാഭ്യാസം, ആരോഗ്യ കുടുംബക്ഷേമം, പട്ടികജാതി പട്ടികവർഗ വികസനം, കായികം, തൊഴിൽ, പോലീസ്, ഫിഷറീസ്, സാമൂഹികനീതി, ഗതാഗതം, തദ്ദേശസ്വയംഭരണം, എക്സൈസ്, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുക.
മറ്റ് പ്രധാനലക്ഷ്യങ്ങൾ
• ഉത്തരവാദിത്വ രക്ഷാകർതൃത്വം സാധ്യമാക്കുക
• കുടുംബങ്ങൾക്ക് വരുമാനമുറപ്പാക്കുക
• ഭിന്നശേഷിക്കാരായ കുട്ടികൾക്കായി പഞ്ചായത്തുതലംവരെ പിന്തുണസംവിധാനം
• അതിക്രമത്തിനിരയാകുന്ന കുട്ടികൾക്ക് അടിയന്തര മാനസികപിന്തുണ
• കുട്ടികൾക്കും മാതാപിതാക്കൾക്കും ജീവിത നൈപുണിവികസനം
Content Highlights: Kerala aims to become a child-safe state with revised policy focusing on safety at home & community
Published: 21 Aug 2025, 08:21 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented