തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസെടുത്തത് ശബരിമലയിലെ സ്വർണക്കൊള്ളയിൽ നിന്ന് പൊതുജനശ്രദ്ധ തിരിക്കാൻ വേണ്ടിയുള്ള സി.പി.എമ്മിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

To advertise here,

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ് ബി.ജെ.പി. എത്രയോ നാൾ മുൻപ് പറഞ്ഞിട്ടുള്ളതാണ്. എന്നാൽ, തിരഞ്ഞെടുപ്പിന് വെറും 10 ദിവസം ശേഷിക്കെ ഇന്നലെ കേസെടുത്തത് ഒരു രാഷ്ട്രീയ നീക്കമാണ്. ശബരിമലയിലെ സ്വർണക്കൊള്ള മറക്കാനും ശ്രദ്ധ തിരിക്കാനും വേണ്ടിയാണ് ഇപ്പോൾ ഈ കേസെടുത്തിരിക്കുന്നത്. ഇതിന് പിന്നിൽ സിപിഎം തന്ത്രമാണ്. അദ്ദേഹം പറഞ്ഞു.

ശബരിമല കൊള്ള മറയ്ക്കാൻ സിപിഎമ്മും കോൺഗ്രസും ഒറ്റക്കെട്ടായി നീങ്ങുകയാണെന്നും രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. ശബരിമല കൊള്ള രണ്ടു കൂട്ടരും ഒരുമിച്ച് നടത്തിയതാണ്. ഈ നീക്കത്തിലൂടെ സിപിഎം-കോൺഗ്രസ് ഇൻഡി അലൈൻസാണ് പുറത്ത് വരുന്നത്. അദ്ദേഹം വിമർശിച്ചു.