അങ്കമാലി: എഐസിസി സെക്രട്ടറിയും അങ്കമാലി എംഎൽഎയുമായ റോജി എം. ജോൺ വിവാഹിതനായി. കാലടി മാണിക്യമംഗലം പുളിയേലിപ്പടി കോലഞ്ചേരി വീട്ടിൽ പൗലോസിന്റെയും ലിസിയുടെയും മകൾ ലിപ്‌സിയാണ് വധു.

To advertise here,

ബുധനാഴ്ച അങ്കമാലി സെയ്ന്റ് ജോർജ് ബസിലിക്കയിലായിരുന്നു വിവാഹം. ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം ക്രമീകരിച്ചത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. ബെന്നി ബഹനാൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, ഉമാ തോമസ്, മുൻ എംഎൽഎ പി.ജെ. ജോയി തുടങ്ങിയവർ പങ്കെടുത്തു. അങ്കമാലി മുള്ളൻമടയ്ക്കൽ എം.വി. ജോണിന്റെയും എൽസമ്മയുടെയും മകനാണ് റോജി. ലിപ്‌സി ഇന്റീരിയർ ഡിസൈനറാണ്.

വിവാഹ ആഘോഷങ്ങൾ ഒഴിവാക്കി നിർധന കുടുംബത്തിന് വീട് നിർമിച്ചുനൽകാനാണ് റോജിയുടെ തീരുമാനം. വേങ്ങൂർ സ്വദേശിക്കാണ് വീട് നിർമിച്ചുനൽകുന്നത്.