
വെന്നിയൂർ: മലപ്പുറം തിരൂരങ്ങാടിയിൽ പൊട്ടിക്കിടന്ന സ്റ്റേവയറിൽനിന്ന് ഷോക്കേറ്റ് പതിനാലുകാരൻ ജുനൈദ് മരിച്ച സംഭവത്തിൽ വെന്നിയൂർ കെ.എസ്.ഇ.ബി ഓഫീസിലേക്ക് പ്രതിഷേധമാർച്ച് നടത്തി യൂത്ത് ലീഗ് പ്രവർത്തകർ. അപകടഭീഷണി ചൂണ്ടിക്കാട്ടി പലതവണ പരാതിപ്പെട്ടിട്ടും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ അറ്റകുറ്റപ്പണി നടത്തിയില്ലെന്ന് ആരോപിച്ച് ഇവർ ഓഫീസിനുള്ളിൽ കുത്തിയിരിപ്പു സമരവും നടത്തി.
കാലങ്ങളായി ഉന്നയിച്ച വിഷയം കെ.എസ്.ഇ.ബി അധികൃതർ അവഗണിച്ചതാണ് ദാരുണമായ അപകടത്തിന് വഴിവെച്ചതെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. പ്രതിഷേധക്കാരുമായി നടത്തിയ ചർച്ചയിൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും കുടുംബത്തിന് വേഗത്തിൽ നഷ്ടപരിഹാരം ലഭ്യമാക്കുമെന്നും കെ.എസ്.ഇ.ബി അധികൃതർ ഉറപ്പുനൽകി. പ്രദേശത്തെ അപകടകരമായ അവസ്ഥയിലുള്ള മുഴുവൻ സ്റ്റേ കേബിളുകളും അടിയന്തരമായി പരിശോധിച്ചു പുനഃസ്ഥാപിക്കുമെന്നും അധികൃതർ രേഖാമൂലം എഴുതിനൽകി.
ഞായറാഴ്ചയാണ് തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥിയായ ജുനൈദ് കൂട്ടുകാർക്കൊപ്പം മീൻപിടിക്കുന്നതിനിടെ പൊട്ടിക്കിടന്ന സ്റ്റേ വയറിൽനിന്ന് ഷോക്കേറ്റ് മരിച്ചത്. പ്രതിഷേധം ശക്തമായതോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ സംഭവത്തിൽ വീഴ്ച സംഭവിച്ചതായി സമ്മതിക്കുകയും മാപ്പുപറയുകയും ചെയ്തിരുന്നു.
Content Highlights: Locals and Youth League staged a sit-in protest at the Venniyur KSEB office., Protest followed the tragic electrocution death of 14-year-old Junaid from a broken stay wire., KSEB officials admitted negligence, apologized, and promised compensation., Authorities assured strict action against responsible officials and inspection of all dangerous stay cables.
Published: 16 Nov 2026, 11:22 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented