കണ്ണൂർ: ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും ജില്ലാപ്പഞ്ചായത്തംഗം സജിത് മുട്ടപ്പലവും തമ്മിൽ നടന്ന കൈയാങ്കളി വിവാദമായതിന് പിന്നാലെ രമ്യ ഹരിദാസ് എംഎൽഎയെ പേരെടുത്ത് പറയാതെ പരിഹസിച്ച് കോൺഗ്രസ് നേതാവ് റിജിൽ ചന്ദ്രൻ മാക്കുറ്റി.

To advertise here,

യുഡിഎഫ് തരംഗത്തിലും എന്തുകൊണ്ട് ആലത്തൂരിൽ തോറ്റു എന്നതിന് ഉത്തരം കിട്ടിയല്ലോ എന്നാണ് ഫെയ്‌സ്ബുക്കിൽ അദ്ദേഹം പങ്കുവച്ച കുറിപ്പ്. പോസ്റ്റിന് താഴെ രമ്യ ഹരിദാസിനെ അതിരൂക്ഷമായി വിമർശിച്ചാണ് കമൻ്റ് പോസ്റ്റ് ചെയ്യുന്നത്.

രമ്യാ ഹരിദാസും സജിത് മുട്ടപ്പലവും തമ്മിൽ നടന്ന കൈയാങ്കളിയിൽ നേരത്തെ കോൺഗ്രസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള സമിതിയാണ് അന്വേഷിക്കുക. സംഭവം ഗൗരവമുള്ളതാണെന്നും കുറ്റക്കാർക്കെതിരേ സംഘടനാതലത്തിൽ നടപടിയെടുക്കുമെന്നും കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞിരുന്നു.

സംഭവത്തിന് പിന്നാലെ എം.എൽ.എ. ആശുപത്രിയിൽ ചികിത്സ തേടുകയും പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പരാതിയിൽ 14 പേർക്കെതിരേ എസ്.സി., എസ്.ടി. വകുപ്പടക്കമുള്ള ജാമ്യമില്ലാ കുറ്റങ്ങൾ ചുമത്തി ചിറയിൻകീഴ് പോലീസ് കേസെടുത്തിട്ടുണ്ട്. സജിത്ത് മുട്ടപ്പലം, സജാദ്, ബിജു, ബിനോയ് എസ്. ചന്ദ്രൻ, അദീഷ്, മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വിശ്വനാഥൻ നായർ തുടങ്ങിയവർക്കെതിരേയാണ് കേസെടുത്തത്. സജാദും ഭാര്യയും നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിട്ടില്ല.