ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാറിനെ പ്രതീകാത്മക പാർലമെന്റ് സമ്മേളനം നടത്തി 'പുറത്താക്കിയ' നടപടിയിൽ കോൺഗ്രസിനെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ചും ബിജെപി. തിരഞ്ഞെടുപ്പുകളിൽ ബിജെപിയെ പരാജയപ്പെടുത്താൻ കഴിയാത്തതുകൊണ്ട് പ്രക്ഷോഭങ്ങളിലൂടെ സർക്കാരിനെ പുറത്താക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് ബിജെപി വക്താവ് സംബിത് പത്ര വാർത്താസമ്മേളനത്തിൽ ആരോപിച്ചു. രാഹുലിനെ ‘മോക്’ പാർലമെന്റിലെ ‘മോക് പ്രധാനമന്ത്രി’യാക്കൂ എന്നും അദ്ദേഹം പരിഹസിച്ചു.
‘രാഹുലിന് മുന്നോട്ടുപോകാനുള്ള ഊർജമില്ലെന്ന് ലോകം നേരത്തെതന്നെ തിരിച്ചറിഞ്ഞതാണ്. ആ ഉപഗ്രഹം ഒരിക്കലും വിക്ഷേപിക്കപ്പെടാൻ പോകുന്നില്ല. അദ്ദേഹത്തെ ആജീവനാന്തകാലം നിങ്ങളുടെ പ്രതീകാത്മക പ്രധാനമന്ത്രിയാക്കിക്കോളൂ. ഞങ്ങൾക്ക് യാതൊരു എതിർപ്പുമില്ല’, സംബിത് പത്ര പറഞ്ഞു. പാർലമെന്റിനെ തന്നെ പരിഹസിക്കുന്നതാണ് ഇന്ത്യാസഖ്യം സംഘടിപ്പിച്ച പ്രതീകാത്മക പാർലമെന്റെന്നും അദ്ദേഹം വിമർശിച്ചു.
എസ്‌ഐആർ നടപടിയെക്കുറിച്ചോ കുട്ടികളുടെ ഭാവിയെക്കുറിച്ചോ അല്ല പ്രതിപക്ഷത്തിന്റെ ആശങ്കയെന്നും അവരുടെ ലക്ഷ്യം സർക്കാരിനെ താഴെയിറക്കലാണെന്നും രാഹുലിനെയും കോൺഗ്രസിനെയും ഉന്നമിട്ട് പത്ര പറഞ്ഞു.
‘രാഹുലോ അദ്ദേഹത്തിന്റെ കൂട്ടാളികളോ ആകട്ടെ, അവരുടെ ലക്ഷ്യം ഭരണകൂടത്തെ പുറത്താക്കലാണ്. എസ്‌ഐആറിനെതിരേയോ കുട്ടികളുടെ ഭാവിക്കുവേണ്ടിയോ അല്ല അവരുടെ പോരാട്ടം. അവരുടെ ഏകലക്ഷ്യം ഭരണകൂടത്തെ പുറത്താക്കൽ ആസൂത്രണം ചെയ്യുകയെന്നതാണ്. ജനം തുടർച്ചയായി തോൽപിച്ചതിനാൽ തിരഞ്ഞെടുപ്പിൽ മത്സരിക്കാതെ അധികാരം പിടിച്ചെടുക്കുക, എന്തു വിലകൊടുത്തും സ്വന്തം സർക്കാർ രൂപവത്കരിക്കുക എന്നതാണ് അവർ ഉദ്ദേശിക്കുന്നത്’, പത്ര പറഞ്ഞു.
Content Highlights: BJP heavily criticized Congress and Rahul Gandhi over a symbolic parliament session., Sambit Patra mocked Rahul Gandhi, suggesting to make him a lifelong symbolic Prime Minister., BJP claimed the opposition's true intent is to overthrow the government rather than genuine public issues.
Published: 31 Oct 2026, 09:15 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented