
ആലപ്പുഴ: കടയ്ക്കൽ സബ് ട്രഷറി ഓഫീസറായ ഇടതു യൂണിയൻ നേതാവിനെ കുടുംബശ്രീ ആലപ്പുഴ ജില്ല മിഷനിൽ നിയമിക്കാൻ കൊല്ലം ഡി.സി.സി. പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് മുഖ്യമന്ത്രിക്കു നൽകിയ ശുപാർശക്കത്ത് പിൻവലിച്ചു.
വലതു യൂണിയനിലുള്ളവരെ നിയമിക്കാൻ ശുപാർശ നൽകാതെ ഇടതു നേതാവിനുവേണ്ടി പ്രവർത്തിച്ചത് കോൺഗ്രസ് അനുകൂല സംഘടനകൾക്കിടയിൽ വ്യാപക പ്രതിഷേധമുയർന്ന സാഹചര്യത്തിലാണിത്.
ഡി.സി.സി. ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം തന്നെ തെറ്റിദ്ധരിപ്പിച്ചാണ് കത്തു വാങ്ങിയതെന്നും അദ്ദേഹത്തോട് വിശദീകരണം തേടുമെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.
ഡി.സി.സി.യുടെ പ്രമുഖനായ നേതാവു പറഞ്ഞത് താൻ വിശ്വസിച്ചു. അതിനാൽ, രണ്ടാമതൊരു പരിശോധന നടത്തിയില്ല. വലതുപക്ഷ യൂണിയൻ നേതാക്കൾ വിവരം അറിയിച്ചപ്പോഴാണ് തെറ്റുപറ്റിയെന്ന് അറിഞ്ഞത്. ഉടൻതന്നെ കത്തു പരിഗണിക്കരുതെന്ന് ബന്ധപ്പെട്ട ഓഫീസിൽ വിളിച്ച് അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ഇടതു സർക്കാരിന്റെ കാലത്ത് ജില്ല മിഷൻ കോഡിനേറ്ററായി പ്രവർത്തിച്ച കടയ്ക്കൽ സബ്ട്രഷറി ഓഫീസർ എസ്. രഞ്ജിത്തിനെ ആലപ്പുഴ കുടുംബശ്രീ മിഷനിൽ തിരികെ നിയമിക്കാനുള്ള കത്താണ് വിവാദമായത്.
ഇടത് അനുകൂല സംഘടനയായ കെ.ജി.ഒ.എ.യുടെ ആലപ്പുഴ ജില്ല ജോയിന്റ് സെക്രട്ടറിയും എൻ.ജി.ഒ. യൂണിയൻ മുൻ ജില്ല ജോയിന്റ് സെക്രട്ടറിയുമാണ് രഞ്ജിത്ത്. കാലാവധി കഴിഞ്ഞതിനെത്തുടർന്നാണ് ഏതാനുംമാസം മുൻപ് ജില്ല മിഷൻ കോഡിനേറ്റർ തസ്തികയിൽനിന്നു മാറ്റി രഞ്ജിത്തിനെ മാതൃവകുപ്പായ ട്രഷറി വകുപ്പിലേക്കു തിരിച്ചയച്ചത്.
Content Highlights: Kollam DCC President P. Rajendra Prasad withdrew the recommendation letter for Left union leader S. Ranjith., The letter was for an appointment in the Alappuzha Kudumbashree district mission., The decision followed widespread protest among pro-Congress employee organizations., DCC President stated he was misled by DCC General Secretary Faisal Kulappadam.
Published: 06 Nov 2026, 07:52 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented